Skip to main content

Posts

ഗാന്ധി സ്മൃതി സദസ്സും ആശാന്‍ അനുസ്മരണവും സംഘടിപ്പിച്ചു

       പു.ക.സ.വെള്ളച്ചാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വെള്ളച്ചാൽ സി.വി. പത്മനാഭൻ സ്മാരകവായനശാലയിൽ വച്ച് ഗാന്ധിസ്മൃതി സദസ് സംഘടിപ്പിച്ചു. എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ എരവിൽ പ്രഭാഷണം നടത്തി. കെ. ചന്ദ്ര മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.വി. ഗോപാലൻ സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു      പു. ക. സ.വെള്ളച്ചാൽ യൂണിറ്റ് കുമാരനാശാൻ അനുസ്മരണം നടത്തി. പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. എൻ. മനോജ് കുമാർ പ്രഭാഷണം നടത്തി. എൻ. രവീന്ദ്രൻ ആശംസ അർപ്പിച്ചു. ഇ. കുഞ്ഞികൃഷ്ണൻ സ്വാഗതവും സുനിൽ. കെ. നന്ദിയും പറഞ്ഞു. കെ. ചന്ദ്രമോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുര കുറ്റ്യാട്ട് സ്വന്തം കവിത അവതരിപ്പിച്ചു

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

  തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല                                              ഡോ എന്‍ പി വിജയന്‍            ഒത്തുചേരലിൻ്റെ അഗാധതയിൽ രാഗാർദ്രമാകുന്ന അക്ഷരമുത്തുകൾ കൊണ്ട് താളനിബദ്ധമായ ദിനരാത്രങ്ങൾ സമ്മാനിച്ചതായിരുന്നു ഒ.വി.വിജയൻ സ്മാരകത്തിലെ ഒത്തുചേരൽ. പ്രകൃതിയുടെ ചാരുതയിൽ , നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലതസ്റാക്കിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ , വർക്കിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഗോകുലേന്ദ്രൻ , സ്മാരക മന്ദിരത്തിൻ്റെ ഊടും പാവുമായ ടി. ആർ അജയൻ , ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി ഒപ്പം സംഘാടക സമിതിയും സംസ്ഥാന നേതാക്കളും 14 ജില്ലകളിൽ നിന്ന് സംഗമിച്ച വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ചവരുമായിരുന്നു ക്യാമ്പിലെ   അന്തേവാസികൾ        സാഹിത്യകൃതികൾ ആത്മാവിഷ്ക്കാരം തന്നെ. എന്നാൽ ആത്മീയാവിഷ്ക്കാരത്തിൻ്റെ നൂതനത്വം കൊണ്ടും സമന്വയ രീതികൊണ്ടും മല...

"വായനക്കാരൻ എം ടി” വായിക്കുമ്പോൾ

" വായനക്കാരൻ എം ടി” വായിക്കുമ്പോൾ   ഡോ.കെ.വി.സജീവൻ                                           സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്.      ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്‌. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ ...

വാസു ചോറോടിന് ആദരാഞ്ജലികൾ

മലയാളത്തിലെ പ്രശസ്തനാടകകൃത്തും സാഹിത്യവിമർശകനുമായ വാസു ചോറോടിൻ്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ഇപ്പോൾ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ കൗൺസിൽ അംഗമാണ്.  റിസറക് ഷൻ , മെഫിസ്റ്റോഫിലിസ് തുടങ്ങിയ മലയാളനാടകവേദിയിൽ ശ്രദ്ധേയമായ നാടകങ്ങളുടെ രചയിതാവായിരുന്നു വാസു ചോറോട്. അടിയന്തരാവസ്ഥ കാലത്തിൻ്റെ അന്തരീക്ഷത്തിൽ ഏകാധിപത്യ വാഴ്ചയോടുള്ള കലാസൗന്ദര്യം നിറഞ്ഞ പ്രതികരണമാണ് റിസറക് ഷൻ . നീതിവ്യവസ്ഥയുടെ കാരുണ്യ രഹിതമായ ഇടങ്ങളെക്കുറിച്ച് പറയുന്ന നാടകമാണ് മെഫിസ്റ്റോഫിലിസ്.കേരളത്തിലുടനീളം ഈ നാടകങ്ങളുടെ ശ്രദ്ധേയമായ നിരവധി അവതരണങ്ങൾ നടന്നു.  കാസർഗോഡ് ജില്ലയിലെ നാടകസംഘാടകൻ എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി. സാമൂഹ്യ പ്രതിബദ്ധത ഉയർത്തി പിടിച്ചു കൊണ്ട്, സാഹിത്യവിമർശന രംഗത...

വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു

വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു     പുകസ കരപ്പാത്ത് യുണിറ്റും പിലിക്കോട് അനുപമ വായനശാല & ഗ്രന്ഥലയവും ചേർന്ന് വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കേശവൻ മാസ്റ്റർ, കെ വി ഭരതൻ എൻ പുരുഷോത്തമൻ,എ കെ രാഘവൻ, കെ വി സുജീഷ് എന്നിവർ സംസാരിച്ചു. ടി വി അജേഷ് അധ്യക്ഷം വഹിച്ച പരിപാടിയിൽ കെ പി മാധവൻ സ്വാഗതം പറഞ്ഞു

കവിതയും കാലവും: "സാക്ഷ്യങ്ങൾ" വായിക്കുമ്പോൾ

  കവിതയും കാലവും: "സാക്ഷ്യങ്ങൾ"  വായിക്കുമ്പോൾ .. - ഡോ.കെ.വി.സജീവൻ                          കാലത്തെ ചൂഴ്ന്നു നിൽക്കുന്ന ഇരുട്ടിനെ  കുത്തിക്കീറി വെളിച്ചത്തിൻ്റെ പൊട്ട് വെളിപ്പെടുത്താനാണ് എക്കാലവും പുരോഗമന പക്ഷത്തുള്ള എഴുത്തുകാർ ശ്രമിച്ചിട്ടുള്ളത്.ജീവിതത്തോടും കാലത്തോടും ചരിത്രത്തോടും അവർക്കുള്ള പ്രതിബദ്ധതയാണ് ഈ ഇരുട്ടു പൊട്ടിക്കലിൻ്റെ പ്രചോദന കേന്ദ്രം.സി.എം.വിനയചന്ദ്രൻ്റെ "സാക്ഷ്യങ്ങൾ " എന്ന കവിതാ സമാഹാരം ഇരുട്ടിനെയും വെളിച്ചത്തേയും മുഖാമുഖം നിർത്തിയുള്ള ആലോചനകളായി മാറുന്നുണ്ട്. ജീവിതത്തെ ആകപ്പാടെ മുക്കിക്കളയുന്ന ഇരുട്ടിൻ്റെ പ്രത്യയശാസ്ത്രങ്ങളും അധികാര സ്വരൂപങ്ങളും സാമൂഹ്യ മണ്ഡലത്തെ ഗ്രസിച്ചു കഴിഞ്ഞ ഈ കാലത്ത് കവിക്കു മുന്നിൽ കുറുക്കുവഴികളില്ല. വിധ്വംസകതയുടെ വിളകൾ തെഴുക്കുന്ന ലോകത്ത് പ്രതിരോധത്തിൻ്റെ വിഷം തീനിയാകാതിരിക്കാൻ കവികൾക്കാവില്ല. കവിതേ എന്ന കവിതയിൽ വിനയചന്ദ്രൻ എഴുതുന്നു: വിരിഞ്ഞില്ല പൂക്കളെങ്ങും /നിറഞ്ഞില്ല വെളിച്ചവും /ഇരുളിൽ കനിവും കാത്ത് / ഇഴയുന്നുണ്ട് മാനുഷർ /അവർക്ക് മുന്നിലേക്കൊരു /കൈ നീ...

നമ്മള്‍ എങ്ങട്ടാണ് - ഗായത്രി വര്‍ഷ

പുകസ ജില്ല പഠന സമ്മേളനത്തില്‍ നമ്മള്‍ എങ്ങട്ടാണ് എന്ന വിഷയത്തില്‍ ഗായത്രി വര്‍ഷ  സംസാരിക്കുന്നു