Skip to main content

Posts

Showing posts from January, 2024

"വായനക്കാരൻ എം ടി” വായിക്കുമ്പോൾ

" വായനക്കാരൻ എം ടി” വായിക്കുമ്പോൾ   ഡോ.കെ.വി.സജീവൻ                                           സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്.      ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്‌. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ പ്രമേയം. വായനയെ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന മനുഷ്യർക്കെല്ലാം എം.ടിയുടെ വായനജീവിതം ഒരൽഭുതമാണ്. ലോകത്തെവിടെ പുതിയ പുസ്തകങ്ങളിറങ

വാസു ചോറോടിന് ആദരാഞ്ജലികൾ

മലയാളത്തിലെ പ്രശസ്തനാടകകൃത്തും സാഹിത്യവിമർശകനുമായ വാസു ചോറോടിൻ്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ഇപ്പോൾ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ കൗൺസിൽ അംഗമാണ്.  റിസറക് ഷൻ , മെഫിസ്റ്റോഫിലിസ് തുടങ്ങിയ മലയാളനാടകവേദിയിൽ ശ്രദ്ധേയമായ നാടകങ്ങളുടെ രചയിതാവായിരുന്നു വാസു ചോറോട്. അടിയന്തരാവസ്ഥ കാലത്തിൻ്റെ അന്തരീക്ഷത്തിൽ ഏകാധിപത്യ വാഴ്ചയോടുള്ള കലാസൗന്ദര്യം നിറഞ്ഞ പ്രതികരണമാണ് റിസറക് ഷൻ . നീതിവ്യവസ്ഥയുടെ കാരുണ്യ രഹിതമായ ഇടങ്ങളെക്കുറിച്ച് പറയുന്ന നാടകമാണ് മെഫിസ്റ്റോഫിലിസ്.കേരളത്തിലുടനീളം ഈ നാടകങ്ങളുടെ ശ്രദ്ധേയമായ നിരവധി അവതരണങ്ങൾ നടന്നു.  കാസർഗോഡ് ജില്ലയിലെ നാടകസംഘാടകൻ എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി. സാമൂഹ്യ പ്രതിബദ്ധത ഉയർത്തി പിടിച്ചു കൊണ്ട്, സാഹിത്യവിമർശന രംഗത്തും അദ്ദ

വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു

വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു     പുകസ കരപ്പാത്ത് യുണിറ്റും പിലിക്കോട് അനുപമ വായനശാല & ഗ്രന്ഥലയവും ചേർന്ന് വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കേശവൻ മാസ്റ്റർ, കെ വി ഭരതൻ എൻ പുരുഷോത്തമൻ,എ കെ രാഘവൻ, കെ വി സുജീഷ് എന്നിവർ സംസാരിച്ചു. ടി വി അജേഷ് അധ്യക്ഷം വഹിച്ച പരിപാടിയിൽ കെ പി മാധവൻ സ്വാഗതം പറഞ്ഞു

കവിതയും കാലവും: "സാക്ഷ്യങ്ങൾ" വായിക്കുമ്പോൾ

  കവിതയും കാലവും: "സാക്ഷ്യങ്ങൾ"  വായിക്കുമ്പോൾ .. - ഡോ.കെ.വി.സജീവൻ                          കാലത്തെ ചൂഴ്ന്നു നിൽക്കുന്ന ഇരുട്ടിനെ  കുത്തിക്കീറി വെളിച്ചത്തിൻ്റെ പൊട്ട് വെളിപ്പെടുത്താനാണ് എക്കാലവും പുരോഗമന പക്ഷത്തുള്ള എഴുത്തുകാർ ശ്രമിച്ചിട്ടുള്ളത്.ജീവിതത്തോടും കാലത്തോടും ചരിത്രത്തോടും അവർക്കുള്ള പ്രതിബദ്ധതയാണ് ഈ ഇരുട്ടു പൊട്ടിക്കലിൻ്റെ പ്രചോദന കേന്ദ്രം.സി.എം.വിനയചന്ദ്രൻ്റെ "സാക്ഷ്യങ്ങൾ " എന്ന കവിതാ സമാഹാരം ഇരുട്ടിനെയും വെളിച്ചത്തേയും മുഖാമുഖം നിർത്തിയുള്ള ആലോചനകളായി മാറുന്നുണ്ട്. ജീവിതത്തെ ആകപ്പാടെ മുക്കിക്കളയുന്ന ഇരുട്ടിൻ്റെ പ്രത്യയശാസ്ത്രങ്ങളും അധികാര സ്വരൂപങ്ങളും സാമൂഹ്യ മണ്ഡലത്തെ ഗ്രസിച്ചു കഴിഞ്ഞ ഈ കാലത്ത് കവിക്കു മുന്നിൽ കുറുക്കുവഴികളില്ല. വിധ്വംസകതയുടെ വിളകൾ തെഴുക്കുന്ന ലോകത്ത് പ്രതിരോധത്തിൻ്റെ വിഷം തീനിയാകാതിരിക്കാൻ കവികൾക്കാവില്ല. കവിതേ എന്ന കവിതയിൽ വിനയചന്ദ്രൻ എഴുതുന്നു: വിരിഞ്ഞില്ല പൂക്കളെങ്ങും /നിറഞ്ഞില്ല വെളിച്ചവും /ഇരുളിൽ കനിവും കാത്ത് / ഇഴയുന്നുണ്ട് മാനുഷർ /അവർക്ക് മുന്നിലേക്കൊരു /കൈ നീട്ടാൻ കഴിഞ്ഞെങ്കിൽ /കവിതേ, നീയുമീ ഞാനും/ കനലായെന്നും ജ്വലിച്ചിടും.   

നമ്മള്‍ എങ്ങട്ടാണ് - ഗായത്രി വര്‍ഷ

പുകസ ജില്ല പഠന സമ്മേളനത്തില്‍ നമ്മള്‍ എങ്ങട്ടാണ് എന്ന വിഷയത്തില്‍ ഗായത്രി വര്‍ഷ  സംസാരിക്കുന്നു   

സൌഹൃദത്തിന്റെ മാനങ്ങള്‍

പുകസ ജില്ല പഠന സമ്മേളനത്തില്‍ സൌഹൃദത്തിന്റെ മാനങ്ങള്‍ എന്ന വിഷയത്തില്‍ റഫീക്ക്  ഇബ്രാഹിം സംസാരിക്കുന്നു . 

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊണ്ടുള്ള മത വർഗ്ഗീയ ഭരണം മതത്തേയും രാഷ്ട്രീയത്തെയു

ഭരണഘടനയുടെ ആമുഖ വായന

    പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ചു ഭരണഘടന പ്രകാരം ഇന്ത്യ മതേതര രാഷ്ട്രമാണെന്നിരിക്കെ ഒരു മത വിഭാഗത്തിന്റെ ആരാധനാലയ പ്രതിഷ്ഠ യ്ക്ക് ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാകെ അവധി കൊടുത്തു പരിപാടി ആഘോഷിക്കാൻ പറയുന്നതും ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നതും ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലെ യുണിറ്റുകളിൽ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിഷേധിച്ചു. ഇളമ്പച്ചി യിൽ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ടിവി വിനോദ് അധ്യക്ഷനായി. കെ കനേഷ്, എംകെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇയ്യക്കാട് കെവി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ അധ്യക്ഷനായി മനോജ്‌ മാസ്റ്റർ സംസാരിച്ചു. കരപ്പാത്ത് വി സുലോചന ഉദ്ഘാടനം ചെയ്തു കെപി മാധവൻ കെപി രാജീവൻ എംപി സുനിൽ, ടി വി അജേഷ് എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ ഇ കുഞ്ഞികൃഷ്ണൻ ചന്ദ്രമോഹനൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് സി നാരായണൻ, സി പ്രദീപൻ എന്നിവർ സംസാരിച്

കേരളം എന്ന മാനവികത

 

കേരളം എന്ന മാനവികത

  പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളം എന്ന മാനവികത ക്യാമ്പയിൻ ന്റെ ഏരിയ തല ഉദ്ഘാടനവും സഫ്‌ദർ ഹാശ്മി അനുസ്മരണവും സംഘടിപ്പിച്ചു. ഇടയിലക്കാട് നവോദയ വായന ശാല പരിസരത്ത് നടന്ന പരിപാടി പുകസ ജില്ലാ കമ്മിറ്റി അംഗം ഡോ. വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിവി സജീവൻ, ഡോ കെവി സജീവൻ, സി വിജയൻ എന്നിവർ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും കെ കെ ബ്രഷ്നേവ് നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി. പുകസ ഇടയിലക്കാട് യൂണിറ്റിലെ കലാകാരൻമാരുടെ ഗാനാലാപനവും നടന്നു.