" വായനക്കാരൻ എം ടി” വായിക്കുമ്പോൾ ഡോ.കെ.വി.സജീവൻ സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്. ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ ...