Skip to main content

Posts

Showing posts with the label ആദരാഞ്ജലികള്‍

എൻ രാധാകൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ

പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ സമുന്നത നേതാവും എഴുത്തുകാരനുമായ എൻ.രാധാകൃഷ്ണൻ നായരുടെ വിയോഗത്തിൽ സംഘം അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ, ദീർഘകാലമായി പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ അദ്ദേഹമുണ്ട്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്. സംഘത്തിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്ന നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. സാമൂഹ്യപ്രതിബദ്ധതയുടെ സൗന്ദര്യം എഴുത്തിൽ ഉയർത്തിപ്പിടിച്ചു. സാഹിത്യ കലാനിരൂപണങ്ങളിലുടനീളം മനുഷ്യസ്നേഹത്തിൻ്റെ സന്ദേശമാണ് മുന്നോട്ടു വെച്ചത്. വിഭജനത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും ഫാസിസ്റ്റ് രാഷ്ടീയത്തിനെതിരെയുള്ള സർഗാത്മക പോരാട്ടങ്ങളിൽ അദ്ദേഹം നേതൃനിരയിൽ അടിയുറച്ചു നിന്നു. കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി മികച്ച പ്രവർത്തനമാണ് രാധാകൃഷ്ണൻ നായർ നടത്തിയത്. അക്കാദമിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം കൂടുതൽ ജനകീയമാക്കി. ഇറ്റ്ഫോക്ക് അടക്കമുള്ള നാടകോത്സവങ്ങൾ, സംഗീത - നൃത്തോത്സവങ്ങൾ തുടങ്ങിയവ മലയാളിയുടെ പ്രിയപ്പെട്ട സാംസ്കാരികാനുഭവ...