Skip to main content

എൻ രാധാകൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ




പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ സമുന്നത നേതാവും എഴുത്തുകാരനുമായ എൻ.രാധാകൃഷ്ണൻ നായരുടെ വിയോഗത്തിൽ സംഘം അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.


ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ, ദീർഘകാലമായി പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ അദ്ദേഹമുണ്ട്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമന

കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്. സംഘത്തിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറി,

സംസ്ഥാന സെക്രട്ടറി എന്ന നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. സാമൂഹ്യപ്രതിബദ്ധതയുടെ

സൗന്ദര്യം എഴുത്തിൽ

ഉയർത്തിപ്പിടിച്ചു.

സാഹിത്യ കലാനിരൂപണങ്ങളിലുടനീളം മനുഷ്യസ്നേഹത്തിൻ്റെ സന്ദേശമാണ് മുന്നോട്ടു വെച്ചത്.

വിഭജനത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും ഫാസിസ്റ്റ് രാഷ്ടീയത്തിനെതിരെയുള്ള സർഗാത്മക പോരാട്ടങ്ങളിൽ അദ്ദേഹം നേതൃനിരയിൽ അടിയുറച്ചു നിന്നു.


കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി മികച്ച പ്രവർത്തനമാണ് രാധാകൃഷ്ണൻ നായർ

നടത്തിയത്. അക്കാദമിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം കൂടുതൽ ജനകീയമാക്കി. ഇറ്റ്ഫോക്ക് അടക്കമുള്ള നാടകോത്സവങ്ങൾ, സംഗീത - നൃത്തോത്സവങ്ങൾ തുടങ്ങിയവ മലയാളിയുടെ പ്രിയപ്പെട്ട

സാംസ്കാരികാനുഭവമായി

മാറ്റാൻ എൻ രാധാകൃഷ്ണൻ നായരുടെ സർഗാത്മക നേതൃത്വം

പ്രധാന പങ്ക് വഹിച്ചു. കലാകാരന്മാർക്കുള്ള വിവിധ ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി. കേരള കലാമണ്ഡലം സെക്രട്ടറിയായും അദ്ദേഹം

കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി.


ആത്മബലിയുടെ ആവിഷ്കാരം

തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങൾ പ്രധാനമാണ്. മലയാള കലാഭാവനയെ സൂക്ഷ്മമായി വിലയിരുത്തുന്ന

അദ്ദേഹത്തിൻ്റെ എഴുത്തുകൾക്ക് മലയാള സാഹിത്യ രംഗത്ത് സവിശേഷ പ്രാധാന്യമുണ്ട്


എൻ രാധാകൃഷ്ണൻനായർക്ക്

ആദരാഞ്ജലികൾ

 

Comments

Popular posts from this blog

ഭരണഘടനയുടെ ആമുഖ വായന

    പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ചു ഭരണഘടന പ്രകാരം ഇന്ത്യ മതേതര രാഷ്ട്രമാണെന്നിരിക്കെ ഒരു മത വിഭാഗത്തിന്റെ ആരാധനാലയ പ്രതിഷ്ഠ യ്ക്ക് ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാകെ അവധി കൊടുത്തു പരിപാടി ആഘോഷിക്കാൻ പറയുന്നതും ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നതും ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലെ യുണിറ്റുകളിൽ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിഷേധിച്ചു. ഇളമ്പച്ചി യിൽ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ടിവി വിനോദ് അധ്യക്ഷനായി. കെ കനേഷ്, എംകെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇയ്യക്കാട് കെവി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ അധ്യക്ഷനായി മനോജ്‌ മാസ്റ്റർ സംസാരിച്ചു. കരപ്പാത്ത് വി സുലോചന ഉദ്ഘാടനം ചെയ്തു കെപി മാധവൻ കെപി രാജീവൻ എംപി സുനിൽ, ടി വി അജേഷ് എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ ഇ കുഞ്ഞികൃഷ്ണൻ ചന്ദ്രമോഹനൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് സി നാരായണൻ, സി പ്രദീപൻ എന്നിവർ ...

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊ...

ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും

  ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും സംഘടിപ്പിച്ചു. തിരുമുമ്പ് കുടുംബാംഗങ്ങളുടെയും പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ടിവി ശ്രീധരൻ, എൻ ടി കെ സരോജിനി, ഡോ. പികെ രതീഷ്, പിസി പ്രസന്ന, വിനയകുമാർ പികെ, കെ പ്രഭാകരൻ, ഉമേഷ്‌ പിലിക്കോട്, ഗംഗൻ ആയിറ്റി, സി വിജയൻ, രവീന്ദ്രൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു