Skip to main content

Posts

ആർ എൽ വി രാമകൃഷ്ണനെതിരായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധിക്കുക

പ്രസിദ്ധനും പ്രതിഭാശാലിയുമായ നർത്തകനാണ് ആർ.എൽ.വി.രാമകൃഷ്ണൻ. നിരന്തരമായ പരിശീലനവും ഗവേഷണവും ആവിഷ്ക്കാരവും കൊണ്ട് മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന് അദ്ദേഹം നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്. മഹാനായ ആ കലാകാരനെതിരെ തിരുവനന്തപുരത്ത് ഡാൻസ് സ്കൂൾ നടത്തുന്ന ഒരു സ്ത്രി അത്യന്തം മോശമായ രീതിയിൽ ആക്ഷേപം പ്രകടനം നടത്തിയിരിക്കുന്നു. "കലാമണ്ഡലം സത്യഭാമ" എന്ന പേരിലാണത്രെ അവർ അറിയപ്പെടുന്നത്. ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ യശസ്സിനെയാണ് വാസ്തവത്തിൽ അവർ കളങ്കപ്പെടുന്നത്. നിറം, സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചാതുർവർണ്ണ്യ - ജാതിമേധാവിത്ത നിലപാടുകളാണ് ഈ സ്ത്രീയെ നയിക്കുന്നത് എന്നതിൽ സംശയമില്ല. അതുപയോഗിച്ചാണ് രാമകൃഷ്ണനെ ഇവർ ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ ജാതി-വംശീയ അധിക്ഷേപമാണ്. ഈ സ്ത്രി ഒരാളല്ല. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദമാണ് ഇക്കൂട്ടരെ നയിക്കുന്നത്. അതിശക്തമായ പ്രതിഷേധമുയർത്താൻ കലാപ്രവർത്തകരും ആസ്വാദകരും മുന്നിൽ വരണം. ഈ സ്ത്രീക്കെതിരെ ജാത്യാധിക്ഷേപത്തിൻ്റെ പേരിൽ കേസെടുക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥ
Recent posts

എൻ രാധാകൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ

പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ സമുന്നത നേതാവും എഴുത്തുകാരനുമായ എൻ.രാധാകൃഷ്ണൻ നായരുടെ വിയോഗത്തിൽ സംഘം അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ, ദീർഘകാലമായി പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ അദ്ദേഹമുണ്ട്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്. സംഘത്തിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്ന നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. സാമൂഹ്യപ്രതിബദ്ധതയുടെ സൗന്ദര്യം എഴുത്തിൽ ഉയർത്തിപ്പിടിച്ചു. സാഹിത്യ കലാനിരൂപണങ്ങളിലുടനീളം മനുഷ്യസ്നേഹത്തിൻ്റെ സന്ദേശമാണ് മുന്നോട്ടു വെച്ചത്. വിഭജനത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും ഫാസിസ്റ്റ് രാഷ്ടീയത്തിനെതിരെയുള്ള സർഗാത്മക പോരാട്ടങ്ങളിൽ അദ്ദേഹം നേതൃനിരയിൽ അടിയുറച്ചു നിന്നു. കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി മികച്ച പ്രവർത്തനമാണ് രാധാകൃഷ്ണൻ നായർ നടത്തിയത്. അക്കാദമിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം കൂടുതൽ ജനകീയമാക്കി. ഇറ്റ്ഫോക്ക് അടക്കമുള്ള നാടകോത്സവങ്ങൾ, സംഗീത - നൃത്തോത്സവങ്ങൾ തുടങ്ങിയവ മലയാളിയുടെ പ്രിയപ്പെട്ട സാംസ്കാരികാനുഭവ

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

 പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതിൽ പ്രതിഷേധിച്ചു കൊണ്ടു ,പുകസ തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി  പ്രതിഷേധ യോഗം സംഘടിപ്പിച്ചു   പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയും ചെയ്യുകയാണ് . ദ്രോഹകരമായ ഈ നിയമം അസാധുവാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പുകസ ആവശ്യപ്പെട്ടു . പരിപാടി ഡോ കെവി സജീവന്‍ ഉദ്ഘാടനം ചെയ്തു . ഇ കെ മല്ലിക , എം പി ശ്രീമണി , സി എം മീനാകുമാരി , സി വിജയന്‍ എന്നിവര്‍ സംസാരിച്ചു . ഉമേഷ്‌ പിലിക്കോട് സ്വാഗതം പറഞ്ഞു  

കുമാരനാശാൻ അനുസ്മരണം

 പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു. വലിയപറമ്പ് കെ ജി എം ഓഫീസ് പരിസരത്ത് ജില്ല വൈസ് പ്രസിഡന്റ് ഡോ കെവി സജീവൻ ഉദ്ഘാടനം ചെയ്തു ഇ കെ മല്ലിക, എംപി ശ്രീമണി സി വിജയൻ എന്നിവർ സംസാരിച്ചു ഉമേഷ്‌ പിലിക്കോട് സ്വാഗതവും മധു നന്ദിയും പറഞ്ഞു. സി എം മീനാകുമാരി അധ്യക്ഷയായി. പ്രസംഗം കേള്‍ക്കാം 

വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു

  പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയാട്ട് വിജ്ഞാന ദായിനി വായനശാലയിൽ വെച്ച് വാസു ചോറോട് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. എം കെ മനോഹരൻ, അഡ്വ പി അപ്പുക്കുട്ടൻ. ഇ പി രാജഗോപാലൻ , എം വി കോമൻ നമ്പ്യാർ, ടി വി ശ്രീധരൻ ,കെ മോഹനൻ, ടി വി ബാലൻ എം പി ശ്രീമണി എൻ വി ഭാസ്കരൻ, പി പി രാജൻ, പി വി രാജൻ, എ ബാബുരാജ്, കെ മുരളി, സി നാരായണൻ, നാറോത്ത് ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. സി എം വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും ഉമേഷ് പിലിക്കോട് നന്ദിയും പറഞ്ഞു

ഗാന്ധി സ്മൃതി സദസ്സും ആശാന്‍ അനുസ്മരണവും സംഘടിപ്പിച്ചു

       പു.ക.സ.വെള്ളച്ചാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വെള്ളച്ചാൽ സി.വി. പത്മനാഭൻ സ്മാരകവായനശാലയിൽ വച്ച് ഗാന്ധിസ്മൃതി സദസ് സംഘടിപ്പിച്ചു. എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ എരവിൽ പ്രഭാഷണം നടത്തി. കെ. ചന്ദ്ര മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.വി. ഗോപാലൻ സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു      പു. ക. സ.വെള്ളച്ചാൽ യൂണിറ്റ് കുമാരനാശാൻ അനുസ്മരണം നടത്തി. പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. എൻ. മനോജ് കുമാർ പ്രഭാഷണം നടത്തി. എൻ. രവീന്ദ്രൻ ആശംസ അർപ്പിച്ചു. ഇ. കുഞ്ഞികൃഷ്ണൻ സ്വാഗതവും സുനിൽ. കെ. നന്ദിയും പറഞ്ഞു. കെ. ചന്ദ്രമോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുര കുറ്റ്യാട്ട് സ്വന്തം കവിത അവതരിപ്പിച്ചു

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

  തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല                                              ഡോ എന്‍ പി വിജയന്‍            ഒത്തുചേരലിൻ്റെ അഗാധതയിൽ രാഗാർദ്രമാകുന്ന അക്ഷരമുത്തുകൾ കൊണ്ട് താളനിബദ്ധമായ ദിനരാത്രങ്ങൾ സമ്മാനിച്ചതായിരുന്നു ഒ.വി.വിജയൻ സ്മാരകത്തിലെ ഒത്തുചേരൽ. പ്രകൃതിയുടെ ചാരുതയിൽ , നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലതസ്റാക്കിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ , വർക്കിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഗോകുലേന്ദ്രൻ , സ്മാരക മന്ദിരത്തിൻ്റെ ഊടും പാവുമായ ടി. ആർ അജയൻ , ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി ഒപ്പം സംഘാടക സമിതിയും സംസ്ഥാന നേതാക്കളും 14 ജില്ലകളിൽ നിന്ന് സംഗമിച്ച വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ചവരുമായിരുന്നു ക്യാമ്പിലെ   അന്തേവാസികൾ        സാഹിത്യകൃതികൾ ആത്മാവിഷ്ക്കാരം തന്നെ. എന്നാൽ ആത്മീയാവിഷ്ക്കാരത്തിൻ്റെ നൂതനത്വം കൊണ്ടും സമന്വയ രീതികൊണ്ടും മലയാളത്തിന് അസാധാരണമായ സൗന്ദര്യം പകർന്നു തന്ന മനുഷ്യനാണദ്ദേഹം ' . ഖസാക്കിൻ്റെ ഇതിഹാസം പതിപ്പുകളുടെ ഇതിഹാസമാകുന്നതങ്ങനെയാണ്. എന്നാൽ ഗുരുസാഗരമാണ് സംവാദമണ്ഡലത്തിൽ   വരേണ്ടത്      സൗന്ദര്യശാസ്ത്രത്തെ