Skip to main content

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

 

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

                                    ഡോ എന്‍ പി വിജയന്‍ 


        ഒത്തുചേരലിൻ്റെ അഗാധതയിൽ രാഗാർദ്രമാകുന്ന അക്ഷരമുത്തുകൾ കൊണ്ട് താളനിബദ്ധമായ ദിനരാത്രങ്ങൾ സമ്മാനിച്ചതായിരുന്നു ഒ.വി.വിജയൻ സ്മാരകത്തിലെ ഒത്തുചേരൽ. പ്രകൃതിയുടെ ചാരുതയിൽ, നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലതസ്റാക്കിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, വർക്കിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഗോകുലേന്ദ്രൻ, സ്മാരക മന്ദിരത്തിൻ്റെ ഊടും പാവുമായ ടി. ആർ അജയൻ,ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി ഒപ്പം സംഘാടക സമിതിയും സംസ്ഥാന നേതാക്കളും 14 ജില്ലകളിൽ നിന്ന് സംഗമിച്ച വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ചവരുമായിരുന്നു ക്യാമ്പിലെ അന്തേവാസികൾ 




    സാഹിത്യകൃതികൾ ആത്മാവിഷ്ക്കാരം തന്നെ. എന്നാൽ ആത്മീയാവിഷ്ക്കാരത്തിൻ്റെ നൂതനത്വം കൊണ്ടും സമന്വയ രീതികൊണ്ടും മലയാളത്തിന് അസാധാരണമായ സൗന്ദര്യം പകർന്നു തന്ന മനുഷ്യനാണദ്ദേഹം ' . ഖസാക്കിൻ്റെ ഇതിഹാസം പതിപ്പുകളുടെ ഇതിഹാസമാകുന്നതങ്ങനെയാണ്. എന്നാൽ ഗുരുസാഗരമാണ് സംവാദമണ്ഡലത്തിൽ വരേണ്ടത്

    സൗന്ദര്യശാസ്ത്രത്തെയും പരിസ്ഥിതിയെയും ബഷീർ കണ്ടത് സാർവ്വലൗകികമായ വീക്ഷണത്തിലൂടെയാണ്. അത് ഭൂമിയുടെ അവകാശികളിൽ തുറന്നു പറയുന്നുണ്ട്. അതുപോലെ സാർവലൗകിക വീക്ഷണം തസ്‌റാക്കിൻ്റെ സൗന്ദര്യബോധത്തിലും നിറഞ്ഞുനിൽക്കുന്നതുകാണാം.

    ഒറ്റപ്പെട്ടു നിൽക്കുന്ന പ്രതിഭാസമല്ല സൗന്ദര്യബോധം. അത് പ്രപഞ്ചവീക്ഷണത്തിൻ്റെയും പരിണാമത്തിൻ്റെയും ചക്രത്തിലെ പല്ലുകളാണ്. അതിൽ ഒന്ന് നമ്മുടെ തുകൂടിയാണ്. അതിനാൽ പ്രപഞ്ചവീക്ഷണ സൂക്ഷ്മബോധം തസ്‌റാക്കിലെ മണ്ണടരിലും അദ്ദേഹം കണ്ടിരുന്നു ഈഉർവ്വിയെ എക്കാലവും പുഷ്പിച്ചു നിർത്തുന്ന സർഗ്ഗഭാവനയുടെ ഇഹത്തിലും പരത്തിലുമുള്ള അവസ്ഥകളെ തൊട്ടു തലോടുന്നുണ്ട് ഒവിയുടെ സർഗ്ഗാവിഷ്ക്കാരം. അതുകൊണ്ടുതന്നെ രചനാ ശിൽപ്പശാലയുടെ ഒത്തുചേർന്ന ഇടം അന്വർത്ഥമാണ്.


    സംഭവങ്ങളുടെ വിചിത്രവഴികളിലൂടെയുള്ള ഗതിവിഗതികൾ ജൈവികതയുടെ അനന്ത ചക്രവാളങ്ങൾ ഭേദിച്ച് മുന്നേറിയ തസ്രാക്കിലേയ്ക്ക് കടന്നു വരുന്നതു തന്നെ പനയോലകളിലെ ദ്രവിച്ച പട്ടകളിൽ അടിച്ച് കിരുകിരാശബ്ദമുണ്ടാക്കുന്ന കാറ്റേറ്റുകൊണ്ടാണ്. കഥാബീജം ഗർഭത്തിലാവാഹിച്ച് ചാപിള്ളകളാകാതെ പിറന്നുവീഴുന്ന കുഞ്ഞിൻ്റെ കരച്ചിലിൻ്റെ സംഗീതമായിട്ടാണ് അവനമ്മേ വരവേറ്റത്. തസ്‌റാക്കിൻ്റെ ആദിമ നാമരൂപത്തിൽ നിന്നാണല്ലോ ഖസാക്ക് രൂപം പ്രാപിക്കുന്നത്. ഭാഷയിൽ പെട്ടെന്നാരും മുറിച്ചു കടക്കാത്ത മഹാസാഗരമായിത്തീർന്ന ഇതിഹാസ ഭൂമികയിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. ജില്ലതിരിച്ച് വന്നവരെ രേഖപ്പെടുത്തി. എഴുതാനുള്ള പാഡും പെന്നും ഒരു കൊച്ചു ബാഗിൽ നൽകി. എല്ലാവർക്കും പ്രാതൽ സജ്ജമാക്കിയിരുന്നു. സ്വാഗത സംഘം സംഘത്തിൻ്റെ ജില്ലാ കമ്മിറ്റിയും പുരോഗമന പ്രസ്ഥാനത്തിൻ്റെ അമരക്കാരും തന്നെ. വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ " ചോര തുടിക്കും ചെറുകയ്യുകളെ പേരുക വന്നീപനങ്ങൾ എന്ന കവിത ആലപിച്ചു കൊണ്ട് അഡ്വ: അംബരീഷ് തുടക്കം കുറിച്ചു, ടി. ആർ അജയൻ്റെ അധ്യക്ഷതയിലാണ് തുടക്കം. ആർ ശാന്തകുമാരൻ മാസ്റ്റർ സ്വാഗതമോതി. സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഹ്രസ്വമായ ഭാഷണത്തിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി വിശദീകരണം നടത്തി. ബ്രാഹ്മണിക് ദേശീയത ലക്ഷ്യം വെച്ച് നവോത്ഥാന മൂല്യബോധവും ഭരണഘടനയും മതേതരത്വവും തകർത്ത് ഏകശിലാത്മകമായ ഹിന്ദു- ഹിന്ദി ഹിന്ദുസ്ഥാൻ ലക്ഷ്യം വെച്ച് മുന്നേറുന്ന ആസുരസംഘം അത്യന്തം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്ന അവസ്ഥ അദ്ദേഹം ഓർമ്മപ്പെടുത്തി.. കേരളത്തിലെ 14 ജില്ലകളുടെയും പ്രാതിനിധ്യം ക്യാമ്പിലുണ്ടായിരുന്നു

 


    തരംതിരിവുകളില്ല. അഭിരുചിക്കും സർഗ്ഗാത്മക നൈപുണിക്കും ഇണങ്ങുംവിധം മൂന്ന് ഗ്രൂപ്പുകളായി അംഗങ്ങളോട് സ്വയം വേർതിരിയാനാണ് നിർദ്ദേശിച്ചത്. അങ്ങനെ നാടകം,ഗാനം തിരക്കഥാ ഗ്രൂപ്പുകൾ നിമിഷം കൊണ്ട് രൂപം കൊണ്ടു. ക്യാമ്പ് ഡയരക്ടർ മൊത്തത്തിൽ നേതൃത്വം വഹിച്ചെങ്കിലും. ഓരോ രംഗത്തും പ്രാഗത്ഭ്യം നേടിയവർ ഉത്തരവാദിത്തം ഏറ്റെടുത്തു. അന്ന് വൈകുന്നേരം വരെ ലഭിച്ച മണിക്കൂറുകൾക്കുള്ളിൽ 16 ഓളം ഗാനങ്ങൾ 8നാടകങ്ങൾ അതിലുമധികം സ്കിറ്റുകളും റീൽസും ഷോർട്ട് ഫിലിമുകളും പിറവിയെടുത്തു. വൈകുന്നേരം ഗാനത്തിൻ്റെയും നാടകത്തിൻ്റെയും അവതരണം തന്നെ നടന്നു. പിന്നീട് രചനകൾ സമ്പുഷ്ടമാക്കുന്നതിന് പ്രതേകം വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ ഉണ്ടാക്കി ബന്ധപ്പെട്ടവരെ അത് പൂർണ്ണതയിലെത്തിക്കാൻ ഏൽപ്പിച്ചു കൊണ്ടാണ് രണ്ടു ദിവസത്തെ രചനാ ക്യാമ്പ് സമാപിച്ചത്. '



    21 ന് നടന്നത് ശ്രദ്ധേയമായ അനുബന്ധ പരിപാടിയാണ് റെഡ് ബുക്ക് ഡെ.ചൂഷണമുക്തമായ ഒരു നവലോക നിർമ്മിതിക്കായി നടത്തിയ സർഗ്ഗാത്മക പ്രവർത്തനം കൂടിയാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോവിൻ്റെ രചന, മാർക്സിനും എംഗൽസിനും കമ്മ്യൂണിസ്റ്റ് ലീഗ് നൽകിയ സ്നേഹ ശാസനയാണ് 1848 Feb 21 ന് അതിൻ്റെ പിറവി, ബൈബിളും ഖുർ-ആനും കഴിഞ്ഞാൽ ലോകത്തിലെ തൊഴിലാളിവർഗ്ഗത്തിൻ്റെ പ്രത്യശാസ്ത്രായുധം. അത് സിദ്ധാന്തത്തിനപ്പുറം പ്രയോഗത്തിൻ്റെ പാത സ്വീകരിച്ചിട്ട് 176 വർഷം പിന്നിട്ടു കഴിഞ്ഞു. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുമ്പ് 100 കണക്കിന് പരിഭാഷകളുണ്ടായ സൈദ്ധാന്തിക തെളിമ നൽകുന്ന ഗ്രന്ഥംശത കോടികൾ ഇന്നും വായിക്കുന്നു മാർക്സും എംഗൽസും സ്വയം ആശയ വ്യക്തതക്കുവേണ്ടി രചിച്ച കൊച്ചു ഗ്രന്ഥം നമ്മുടെ പ്രത്യയശാസ്ത്രാവബോധത്തിന് ഇന്നും കരുത്തുപകരുന്നു. ക്യാമ്പിൽ ദിനാചരണത്തിൻ്റെ കാലികപ്രസക്തി ഒരു പ്രതേക സമ്മേളനം വഴി വ്യക്തമാക്കപ്പെട്ടു



പ്രതീക്ഷയുടെയും 'പ്രത്യയശാസ്ത്രാവബോധത്തിൻ്റെയും സംഗമ സ്ഥലിയായി ഒ.വി.വിജയൻ സ്മാരക മന്ദിരത്തിലെ ദിനരാത്രങ്ങൾ മാറി.. നേതൃത്വമോ അണികളോ ഇല്ലാത്ത ഒരു ഒത്തുചേരൽ. എല്ലാവരും അവരവരുടെ ദൗത്യം ഏറ്റെടുത്തു. അമരക്കാരനായി നിന്ന മുരളിയേട്ടൻ അണികളോടൊപ്പം പാടുകയും ഏറ്റുപാടുകയും ചെയ്തു. 'രചനകൾ രചിക്കുവോളം മാത്രമാണ് ഏകാ വ കാശി പിന്നെ അത് ജനങ്ങളുടെതാണ്.. യഥാർത്ഥത്തിൽ ക്യാമ്പിൽ അതാണ് നടന്നത്. സർഗ്ഗാത്മകതയ്ക്ക് തെളിച്ചമേകുന്ന ആശയ സംവാദം, അതിലൂടെ സൃഷ്ടികൾ പുന:സൃഷ്ടിയിലൂടെ മെച്ചപ്പെടുത്തി.

യഥാർത്ഥത്തിൽ ഒ.വി.വിജയൻ്റെ സഹോദരി ഒ.വി. ശാന്തയാണല്ലോ തസ്‌റാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ എത്തിച്ചേരുന്നത്. ആതസ്രാക്ക് ഖസാക്കായി മാറിയപ്പോൾ പ്രാകൃതഭാഷയും അതിൻ്റെ ഊണവും മറക്കാത്ത ഒരു തലമുറയുടെ ഗന്ധം മലയാളികൾക്ക് അനുഭവവേദ്യമായി മുങ്ങാങ്കോഴിയുടെ പാട്ടും ഞാറ്റു പുരയുടെ ഗർഭഗൃഹവും ഗോത്ര സ്മൃതിയും, വാറ്റുചാരായത്തിൻ്റെ തീഷ്ണതയിൽ ആണ്ടുപോയ രവിയുടെ മർമ്മരങ്ങളും മൈമൂനയുടെ ശരീര സമൃദ്ധിയും. ജന്തു ജീവണ്ടാലങ്ങളുടെ പരിണാമ ചരിത്രവും ഗൃഹാതുരതയിൽ തളം കെട്ടി നിൽക്കുന്ന കഥാപാത്രങ്ങളുടെ സഫലീകരിക്കാത്ത മോഹങ്ങളും കരിമ്പട്ടകളിൽ കാറ്റടിക്കുമ്പോഴുണ്ടാകുന്ന ദീന സ്വരവും ഖസാക്കിൻ്റെ മണ്ണിൽ നിന്നും നമ്മേ മാടി വിളിക്കും. 'ക്യാമ്പ് അവസാനിക്കുമ്പോൾ ഒവിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രവും ഞാറ്റു പുര വാങ്മയങ്ങൾ എന്ന ഒ.വി.വിജയൻ സ്മാരക പ്രഭാഷണങ്ങളുടെ അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥവും നൽകിയാണ് ക്യാമ്പ് അംഗങ്ങളെ സംഘാടക സമിതി യാത്രയാക്കിയത്..ചെതലിമലയും മീനാരങ്ങളും രവിയിലും പരകായപ്രവേശമായ വിജയനിലും തിടം വെച്ച പാരിസ്ഥിതിക ബോധം. പരിണാമ സിദ്ധാന്തത്തിൻ്റെ ശാസ്ത്രലോകം നമ്മുടെ മുന്നിൽ തുറന്നു വെക്കുകയാണ്. ഇനിയും വരണം തസ്‌റാക്കിലേക്കെന്ന് അവിടത്തെ പ്രകൃതി ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു

 


സംസ്ഥാന ക്യാമ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ഡോ :എൻ.പി. വിജയൻ, കെ. പി. നാരായണൻ,കുഞ്ഞിക്കണ്ണൻ പാക്കം എന്നിവരാണ് തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരക മന്ദിരത്തിൽ പങ്കെടുത്തത്. അവരുടെ ഹ്രസ്വാവലോകനം കൂടി ഇതോടൊപ്പം ചേർത്തു വെക്കുന്നു

 

                                ഡോക്യുമെന്ററി, നവമാധ്യമ രംഗത്തെ പുതിയ രൂപങ്ങൾ പ്രത്യകിച്ചും റീൽസ്, കൌണ്ടർ പോയ്ന്റ്സ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ഫാറൂഖ് അബ്ദുൽ റെഹ്മാൻ, കവിയും ഡോക്യുമെന്ററി എഴുത്തുകാരനുമായ ജി. പി രാമചന്ദ്രൻ, ഗോകുലെന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ഏറ്റവും പുതിയ തലമുറയിലെ ഈ രംഗത്തെ പ്രമുഖരും പുതിയ അനുഭവങ്ങൾ അവതരിപ്പിച്ചു. ക്യാമ്പ് ഡയറക്ടർ കരിവെള്ളൂർ മുരളി, അശോകൻ ചരുവിൽ എന്നിവരും ഈ രംഗത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഊന്നി പറഞ്ഞു. കുറേ ഷോർട് ഫിലിം തയ്യാറാക്കി, സംസ്ഥാന തലത്തിൽ ഒരു ടീം രൂപീകരിച്ചു. ഈ കമ്മിറ്റി ഓരോ സൃഷ്ടിയും വിലയിരുത്തി, അംഗീകാരത്തിനായി സബ്‌മിറ്റ് ചെയ്യും

                                                                                                    -കുഞ്ഞിക്കണ്ണൻ പാക്കം

 

                                            "തസ്രാക്കിലെ രണ്ട് ദിനങ്ങൾ "

        വിശ്വസാഹിത്യകാരൻ ഒ വി വിജയന്റെ ഓർമ്മകൾ കുളിർ കാറ്റായി നിറഞ്ഞു നിൽക്കുന്ന പലക്കാട് "തസ്രാക്കിൽ " രണ്ട് ദിവസങ്ങളിലായി [2024 Feb: 20, 21] നടന്ന രചന ശിൽപശാല ഗംഭീരം എന്ന ഒറ്റ വാക്കിൽ ഒതുക്കാവുന്നതല്ല. "അതുക്കും" മേലെയായിരുന്നു.

    രചനയുടെ നേരായ വഴികളിലൂടെ സഞ്ചരിക്കാൻ കിട്ടിയ മറക്കാനാവാത്ത രണ്ട് ദിവസമാണ് പുകസ സമ്മാനിച്ചത്. ഞാൻ സഞ്ചരിച്ചത് പാട്ടെഴുതാനുള്ള വഴികളിൽ കൂടിയായിരുന്നു. ചെന്ന് പെട്ടത് 0V യുടെ" ഞാറ്റുപുര "യിൽ.രചന രീതികൾ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് കുറച്ചെങ്കിലും മനസിലാക്കാൻ കഴിഞ്ഞു.

   വരികളിലെ ആശയവും, താളവും, സംഗീതവും സമന്വി യിപ്പിച്ചുള്ള രചനാരീതി സ്വീകരിക്കേണ്ടതിന്റെ പ്രത്യേകതയൊക്കെചർച്ചയ്ക്ക് വിധേയമായി. എഴുത്തിന്റെ പുതിയ മേഖലകളിലേയ്ക്ക് കൂട്ടികൊണ്ട് പോകാൻ ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളിയ്ക്കുംമറ്റദ്ധ്യാപകര്‍ക്കും  കഴിഞ്ഞിട്ടുണ്ട്.

 വർത്തമാനകാലത്തെ പൊള്ളുന്നയാധാർത്ഥ്യങ്ങളെ നാടകങ്ങളിലൂടെയും, പാട്ടുകളിലൂടെയും എങ്ങിനെ ഭംഗിയായി ജനങ്ങളിലേയ്ക്ക് എത്തിക്കാമെന്നതായിരുന്നു പ്രധാനമായും ചർച്ചാവിഷയം.ഒപ്പം നവ മാധ്യമങ്ങളെ തെരഞ്ഞെടുപ്പിനുള്ള മൂർച്ചയുള്ള ആയുധമാക്കുന്നതിനുള്ള ചർച്ചയും ഗൗരമായി നടന്നു.നിരവധി സൃഷ്ടികൾ ക്യാമ്പിൽ വെച്ചുണ്ടായി. പലതിനും രംഗ-സംഗീത ഭാഷ്യമൊരുക്കുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നുണ്ട് . പൊതുവിൽ ക്യാമ്പ് നല്ല വിജയമായിരുന്നു'. മികച്ച സംഘാടനം.കതിരിട്ടു നിൽക്കുന്ന പാലക്കാടൻ വയലേലകളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചായിരുന്നു മടക്കം.ജില്ലയിൽ നിന്നും പങ്കെടുത്തത്  ഞാനുംഡോ: NP വിജയൻ മാസ്റ്റർ,കുഞ്ഞി കണ്ണൻ പാക്കം എന്നിവരായിരുന്നു. 

                                                                                                        -K P നാരായണൻ







Comments

Popular posts from this blog

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊണ്ടുള്ള മത വർഗ്ഗീയ ഭരണം മതത്തേയും രാഷ്ട്രീയത്തെയു

"വായനക്കാരൻ എം ടി” വായിക്കുമ്പോൾ

" വായനക്കാരൻ എം ടി” വായിക്കുമ്പോൾ   ഡോ.കെ.വി.സജീവൻ                                           സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്.      ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്‌. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ പ്രമേയം. വായനയെ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന മനുഷ്യർക്കെല്ലാം എം.ടിയുടെ വായനജീവിതം ഒരൽഭുതമാണ്. ലോകത്തെവിടെ പുതിയ പുസ്തകങ്ങളിറങ