Skip to main content

ചരിത്രം

                                            പുരോഗമന കലാസാഹിത്യ സംഘം
മഹാകവി വൈലോപ്പിള്ളിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് 1981 ആഗസ്റ്റ് 14-ന് എറണാകുളം  ടൌണ്‍‌ഹാളില്‍ ചേര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍വെച്ചു  �പുരോഗമന കലാസാഹിത്യ സംഘം� രൂപം കൊണ്ടു. ഭാരതീയ സംസ്കൃതിയുടെ വൈവിദ്ധ്യം തിരിച്ചറിയുന്നവരും ജനാധിപത്യ സംസ്കാരം ജീവിതത്തിലുടനീളം പുലര്‍ത്തുന്നവരും, മനുഷ്യ പുരോഗതിയില്‍ താല്‍പര്യമുള്ളവരുമായ എല്ലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഒന്നിച്ചുനില്‍കാനുതകുന്ന ഒരു സംഘടിതരൂപം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റേയും ചരിത്രത്തിന്റേയും ആവശ്യമാണെന്ന് കണ്ടുകൊണ്ടാണ് ഈ പ്രസ്ഥാനം രൂപവത്ക്കരിച്ചത്.
     കേരളത്തിലെ സാംസ്കാരികരംഗത്ത് സ്ഥാനം നേടിയ ജീവത്സാഹിത്യ സംഘം, പുരോഗമന സാഹിത്യ സംഘടന, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്നിവയുടെ  പാരമ്പര്യം ഉള്‍‌ക്കൊണ്ടുകൊണ്ട് ഇ.എം.എസും വൈലോപ്പിള്ളിയും ചര്‍ച്ച ചെയ്ത് തയ്യാറാക്കി സമ്മേളനത്തില്‍ അവതരിപ്പിച്ച രേഖയാണ് സംഘടനയുടെ അടിസ്ഥാന രേഖ.
     1992-ല്‍ പെരുമ്പാവൂര്‍ നടന്ന  നാലാം സംസ്ഥാന സമ്മേളനത്തില്‍ ഇ.എം.എസ്, പി.ഗോവിന്ദപ്പിള്ള, എം.എന്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിഷ്ക്കരിച്ച്  തയ്യാറാക്കി അവതരിപ്പിച്ച് അംഗീകരിച്ച �കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും� എന്ന പ്രസ്തുതരേഖയാണ് സാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തന രേഖ.



 പുരോഗമന പ്രസ്ഥാനം; ചരിത്ര സന്ദര്‍ഭങ്ങള്‍

1919മാക്സിം ഗോര്‍ക്കി, റോമയില്‍ റോളാങ്, ബര്‍ബൂസെ, അപ്റ്റന്‍ സിംഗ്ലയര്‍ ‍, രവീന്ദ്രനാഥ ടാഗോര്‍ ‍, ബര്‍ട്രാന്‍‌റ് റസല്‍ ‍, സ്റ്റീഫന്‍ സ്യൂങ് തുടങ്ങിയ എഴുത്തുകാര്‍ �ചിന്താസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം� എന്ന അവകാശരേഖ പ്രസിദ്ധീകരിച്ചു. എഴുത്തുകാരുടെ സ്വാതന്ത്ര്യത്തോടൊപ്പം മനുഷ്യാവകാശത്തിനു വേണ്ടിക്കൂടിയുള്ള മുന്നേറ്റമായിരുന്നു അത്.
1921
ആ‍ഗസ്റ്റ് 21
ക്ലാരാ സെറ്റ്കിന്റെ അദ്ധ്യക്ഷതയില്‍ ബര്‍ലിനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ �ഇന്‍‌റര്‍നാഷണല്‍ വര്‍‌ക്കേഴ്സ് റിലീഫ് � രൂപം കൊണ്ടു. ഇതില്‍ ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റീന്‍, ബര്‍ണാഡ്‌ഷാ, അനാറ്റോള്‍ ഫ്രാന്‍സ്, ഹെന്‍‌ട്രി ബര്‍ബൂസെ, മാര്‍ട്ടിന്‍ അന്റേഴ്‍‌സെന്‍, നെക്സോണി എന്നിവര്‍ അംഗങ്ങളായിരുന്നു.
1935
ഏപ്രല്‍ 21-26
എഴുത്തുകാരുടെ ഒന്നാം സാര്‍വ്വദേശീയ സമ്മേളനം പാരീസില്‍ �മ്യുച്വലിറ്റ് കൊട്ടാര�ത്തില്‍ ആന്ദ്രെ ഗൈഡിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഇതില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള 220 പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നും മുല്‍ക്ക് രാജ് ആനന്ദും സജ്ജാദ് സാഹിറും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഇ.എം.ഫോര്‍സ്റ്റര്‍, ബര്‍ബൂസെ, ആന്ദ്രേ മാല്‍റോ, ആന്‍ദ്രെ ഗൈഡ്, റൊമാങ്ങ് റോളാങ്, റാള്‍ഫ് ഫോക്സ്, ഇലിയ എഹ്സന്‍ബുര്‍ഗ്, ആള്‍ഡസ് ഹക്സിലി, അലെക്സി തള്‍ സ്തൊയ്, ബോറിസ് പാസ്റ്റര്‍നാക് തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ ഇതില്‍ പങ്കെടുത്തു. സമൂഹത്തില്‍ എഴുത്തുകാരുടെ പങ്ക്, മാനുഷികത, സംസ്ക്കാരം, രാജ്യവും സംസ്കാരവും, സാഹിത്യ രചന നടത്തുമ്പോഴുള്ള പ്രതിബന്ധങ്ങള്‍ ഇവയെല്ലാം ഈ സമ്മേളനത്തില്‍ പരിശോധിച്ചു.
1936മുല്‍ക്ക് രാജ് ആനന്ദ്, സജ്ജാദ് സാഹിര്‍‌‌ , ഡോ.മുഹമ്മദ് ദീന്‍ സസീര്‍ തുടങ്ങിയ സാഹിത്യകാരന്മാരുടെ നേതൃത്വത്തില്‍ ലണ്ടനില്‍ ചേര്‍ന്ന് �അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടന� രൂപീകരിച്ചു.
1936
ഏപ്രില്‍ 9,10
�അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെ ഒന്നാമത്തെ സമ്മേളനം പ്രേംചന്ദിന്റെ അദ്ധ്യക്ഷതയില്‍ ലക്‌നൌ -ല്‍ നടന്നു.  വിശപ്പ്, ദാരിദ്ര്യം, പിന്നാക്കാവസ്ഥ, അസ്വാതന്ത്ര്യം എന്നിവയെ എതിര്‍ക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും ചെയ്യുക സാഹിത്യകാരന്മാരുടെ ധാര്‍മ്മിക കടമയാണെന്നു സമ്മേളനം അംഗീകരിച്ചു. ഈ സമ്മേളനത്തില്‍ കേരളത്തില്‍‍ നിന്നു  കെ.ദാമോദരന്‍ പങ്കെടുത്തിരുന്നു.പ്രേംചന്ദിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പുരോഗമനം എന്നാലെന്ത് എന്ന് ഇങ്ങനെ നിര്‍വ്വചിച്ചു : �സമൂഹത്തെ ഉണര്‍ത്തി മുന്നോട്ട് നയിക്കുന്നതെന്തോ അത് പുരോഗമനം, സമൂഹത്തെ തളര്‍ത്തി മയക്കിക്കിടത്തുന്നത് പിന്തിരിപ്പന്‍ ശക്തി�
പ്രതിലോമ പ്രവണതകള്‍‌ക്കെതിരേ സമരനിര പടുത്തുയര്‍ത്തുക, ഇന്ത്യയുടെ രാഷ്ട്രീയ സാംസ്ക്കാരിക പാരമ്പര്യം നിഷേധിക്കാതെ തന്നെ പുതിയ ജനകീയസാഹിത്യസൃഷ്ടി നടത്തുക, സമയകാലപരിധിക്ക് വിധേയമായി പുരോഗമന സാഹിത്യത്തെക്കുറിച്ചുള്ള  സങ്കല്പം അംഗീകരിച്ചുകൊണ്ട് വ്യത്യസ്ത വീക്ഷണമുള്ള എഴുത്തുകാരുടെ ഐക്യനിര പടുത്തുയര്‍ത്തുക തുടങ്ങിയ പ്രധാനപരിപാടികള്‍ അടങ്ങിയ നയരേഖ പ്രേംചന്ദ്, അബ്ദുല്‍ ഹക്ക്, അബിദ് ഹുസൈന്‍ എന്നിവര്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ചു.
1937
ഏപ്രില്‍ 14
സമൂഹത്തോട് സാഹിത്യകാരന്മാര്‍ക്കുണ്ടാകേണ്ട പ്രതിബദ്ധത കണക്കിലെടുത്ത് പുരോഗമന ആശയങ്ങള്‍ ഉള്‍‌ക്കൊണ്ടുകൊണ്ട് കേരളത്തിലെ സാഹിത്യകാരന്മാരുടെ സംഘടന തൃശ്ശൂരില്‍ �ജീവല്‍ സാഹിത്യ സംഘം� എന്ന പേരില്‍ രൂപംകൊണ്ടു. �ബോംബെ ക്രോണിക്കിള്‍ � സഹപത്രാധിപര്‍ വി.നാരായണ സ്വാമി അദ്ധ്യക്ഷന്‍ . പി.കേശവദേവ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
1944 ജരുവരിഷൊര്‍ണ്ണൂര്‍ ചേര്‍ന്ന സാഹിത്യകാര‍ന്മാരുടെ സമ്മേളനം �പുരോഗമന സാഹിത്യ സംഘടന� എന്ന നിലക്ക് പ്രസ്ഥാനം വിപുലീകരിച്ചു. ഈ സമ്മേളനത്തില്‍ എം.പി.പോള്‍ , ജോസഫ് മുണ്ടശ്ശേരി, പി.കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍‌കുന്നം വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. എം.പി.പോള്‍ പ്രസിഡന്റ്. പി.കേശവദേവ്, സി.അച്യുതക്കുറുപ്പ് എന്നിവരെ സെക്രട്ടറിമാരായും നിശ്ചയിച്ചു. മഹാകവി വള്ളത്തോള്‍ ഈ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. അദ്ധ്യക്ഷ പ്രസംഗത്തില്‍ എം.പി.പോള്‍ ഇങ്ങനെ പറഞ്ഞു : �പുരോഗമന സാഹിത്യത്തിന്റെ ആധാരം മനുഷ്യന് ഒരു ഭാവിയുണ്ടെന്നുള്ള വിശ്വാസമാണ്….�
�ഇന്നത്തെ കലാകാരന്റെ ദിവാസ്വപ്നമാണ് നാളത്തെ ലോകമായി രൂപാന്തരപ്പെടുന്നത്. നാളത്തെ ലോകം സുന്ദരമായിത്തീ‍രുവാനുള്ള പ്രചോദനം കലയില്‍ നിന്നും ഉണ്ടാകണം…�
�ഏതൊരു സാ‍ഹിത്യമാണോ മനുഷ്യനെ നിര്‍ഭയചിന്തകനും സാഹസ സന്നദ്ധനും, കര്‍മ്മധിരനും, പുരോഗമനേച്ഛുവുമാക്കുവാന്‍ സമര്‍ത്ഥമായി അനുഭവപ്പെടുന്നത്, അതാണ് പുരോഗമനസാഹിത്യം…..�
1945പുരോഗമന സാഹിത്യ സംഘടനയുടെ സമ്മേളനം കോട്ടയത്ത് നടന്നു.
1948പുരോഗമന സാഹിത്യ സംഘടനയുടെ സമ്മേളനം തൃശ്ശൂര്‍ നടന്നു.
1949പുരോഗമന സാഹിത്യ സംഘടനയുടെ സമ്മേളനം കൊല്ലത്ത് നടന്നു. എം.പി.പോള്‍ അദ്ധ്യക്ഷന്‍.
1950ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ മലയാളകലാസാഹിത്യകാരന്മാരായ  തോപ്പില്‍ ഭാസി, കെ.ടി.മുഹമ്മദ്, തിക്കൊടിയന്‍ , ഇടശ്ശേരി, ഉറൂബ്, പി.ഭാസ്ക്കരന്‍ ‍, വയലാര്‍ രാമവര്‍മ്മ, പുനലൂര്‍ ബാലന്‍ , പുതുശ്ശേരി രാമചന്ദ്രന്‍ ‍, തിരുനല്ലൂര്‍ കരുണാകരന്‍ ‍, ഒ.എന്‍ ‍.വി.കുറുപ്പ്, പി.ജെ.ആന്‍‌റണി, ചെറുകാട്, എസ്.എല്‍.പുരം, എ.പി.കളയ്ക്കാട്, ഏരൂര്‍ വാസുദേവ്, വി.സാംബശിവന്‍ , കെടാമംഗലം സദാനന്ദന്‍ ‍, തുടങ്ങിയ പ്രഗത്ഭരുടെ സാന്നിദ്ധ്യംകൊണ്ട്  കേരളത്തിന്റെ സാംസ്ക്കാരികരംഗം ചലനാത്മകമായിരുന്നു.
1971
മേയ് 27,28
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഏലംകുളത്ത് തറവാട്ട് വീട്ടില്‍ സാഹിത്യകാരന്മാര്‍ സമ്മേളിച്ച് �ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍� എന്ന സംഘടനക്ക് രൂപം കൊടുത്തു.
ഈ സംഘടന ഉണര്‍ത്തിവിട്ട ചര്‍ച്ചകളാല്‍ കേരളത്തിലെ സാംസ്ക്കാരികാ‍ന്തരീക്ഷം സജീവമായി. കലാകാരന്മാരുടെ പ്രതിബദ്ധതയെക്കുറിച്ചും പാരമ്പര്യത്തിന്റെ നന്മതിന്മകളെക്കുറിച്ചും പ്രതിഭാശാലികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മാര്‍ക്സിയന്‍ സൌന്ദര്യ നിരീക്ഷണങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ച നടന്നു. സാധാരണജനവിഭാഗത്തിന്റെ സാന്നിദ്ധ്യം ഈ ചര്‍ച്ചകളുടെ പ്രത്യേകതയായിരുന്നു.
1981
ആഗസ്റ്റ് 14
മഹാകവി വൈലോപ്പിള്ളിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് എറണാകുളം ടൌണ്‍ഹാളില്‍ ചേര്‍ന്ന സാംസ്ക്കാരികസമ്മേളനത്തില്‍ �പുരോഗമന കലാസാഹിത്യ സംഘം� രൂപം കൊണ്ടു. ഭാരതീയ സംസ്കൃതിയുടെ വൈവിദ്ധ്യം തിരിച്ചറിയുന്നവരും ജനാധിപത്യ സംസ്കാരം ജീവിതത്തിലുടനീളം പുലര്‍ത്തുന്നവരും, മനുഷ്യപുരോഗതിയില്‍ താല്പര്യമുള്ളവരുമായ എല്ലാ സാംസ്കാരികപ്രവര്‍ത്തകരും ഒന്നിച്ചുനില്‍ക്കാനുതകുന്ന ഒരു സംഘടന ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റേയും ചരിത്രത്തിന്റേയും ആവശ്യമാണെന്നു കണ്ടുകൊണ്ടാണ് ഈ പ്രസ്ഥാനം രൂപവത്ക്കരിച്ചത്.സാഹിത്യ രംഗത്ത് ഇടപെട്ടിരുന്ന ജീവല്‍ സാഹിത്യ സംഘം, പുരോഗമന സാഹിത്യ സംഘടന, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്നീ സംഘടനകളുടെ പാരമ്പര്യം ഉള്‍‌ക്കൊണ്ടുകൊണ്ട് ഇ.എം.എസും വൈലോപ്പിള്ളിയും ചര്‍ച്ച ചെയ്ത് തയ്യാറാക്കി സമ്മേളനത്തില്‍ അവതരിപ്പിച്ച രേഖയാണ് സംഘടനയുടെ അടിസ്ഥാന രേഖ.
1984
മേയ് 14-17
മോസ്‌കോയില്‍ നടന്ന �ഇന്‍‌റര്‍ നാഷണല്‍ റൈറ്റേഴ്സ് കോണ്‍ഫ്രന്‍സ്�-ല്‍ ഇന്ത്യയില്‍നിന്നും ക്ഷണിച്ച 3 സംഘടനകളില്‍ ഒന്ന് �പുരോഗമന കലാസാഹിത്യ സംഘം� ആയിരുന്നു. സംഘടനയുടെ പ്രതിനിധിയായി പ്രസിഡന്‍‌റ് പ്രൊഫ.എം.കെ.സാനു ഈ സമ്മേളനത്തില്‍ പങ്കെടുത്തു.
1987
ജനുവരി 3,4
പുരോഗമന കലാസാഹിത്യ സഘത്തിന്റെ കോട്ടയത്ത് നടന്ന മൂന്നാം സംസ്ഥാന സമ്മേളം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തു :
  • കലയെ ഗൌരവ പൂര്‍ണ്ണമായ നിലയില്‍ നിന്നും വില കുറഞ്ഞ ഒരു വിനോദോപാധിയായി തരം തഴ്ത്താന്‍ പാടില്ല
  • കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയുടെ സ്ഥാനത്ത് അയാളുടെ നിരുത്തരവാദിത്തവും അരാജകത്വവും പ്രതിഷ്ഠിക്കാന്‍ പാടില്ല
  • ജീവിതത്തെയും പ്രതീക്ഷയെയും പ്രകീര്‍ത്തിക്കുന്നതിനുപകരം മരണത്തെയും നിരാശതയെയും ആരാധിക്കുന്ന രീതി അവസാനിപ്പിക്കുക.
  • സ്വാതന്ത്ര്യത്തെയും കര്‍മ്മശക്തിയെയും വാഴ്ത്തുന്നതിനു പകരം അടിമത്തത്തെയും നിഷ്ക്കര്‍മ്മതയെയും ഉപോല്‍ബലകമാക്കുന്ന പ്രവണത അവസാനിപ്പിക്കുക.
  • കലാകാരന്റെ ഉദാത്തഭാവനയെയും ശില്‍പ്പ വൈദഗ്ധ്യത്തെയുംകാള്‍ അയാളുടെ മാനസികാനാരോഗ്യത്തിന്റെ ലക്ഷണങ്ങളായ കൃത്രിമപ്രയോഗങ്ങള്‍ക്കും വികൃതലൈംഗിക ബിംബങ്ങള്‍ക്കും പാഠങ്ങളില്‍ സ്ഥാനം നല്‍കുന്നത് തടയുക.
  • അവിഹിത ബന്ധങ്ങളും മദ്യ-മയക്കുമരുന്ന് സേവകളും ദുഷിച്ച പടിഞ്ഞാറന്‍ ഫാഷനുകളെ ആരാധിക്കലും നിരുത്സാഹപ്പെടുത്തുക.
  • യുക്തിയില്‍ നിന്നും ശാസ്ത്രചിന്തയില്‍ നിന്നും ഉള്ള പലായനം നിരവധി പുനരുജ്ജീവനപ്രവണതകള്‍ക്ക് വളം വയ്ക്കുന്നതിനു പുറമേ അന്ധവിശ്വാസത്തെയും മത മൌലികതയെയും നേരില്‍ പ്രോത്സാഹിപ്പിക്കുന്നു. �മ� പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ ജനസ്വാധീനമാര്‍ന്ന മാധ്യമങ്ങളുടെ കുപ്രചാരണം തടയുക.
  • �ഭാവിയെ സംബന്ധിച്ച് ആശങ്കകള്‍ ഉളവാക്കുന്ന ഒരവസ്ഥയില്‍ സമൂഹത്തിന്റെ മന:സാക്ഷിയും രാഷ്ട്രത്തിന്റെ ദീപശിഖകളുമായ സര്‍ഗ്ഗധനര്‍ നിസ്സംഗരായിരിക്കാന്‍ പാടില്ല. അതുകൊണ്ട് സാംസ്ക്കാരികനായകന്മാരേ, നിങ്ങള്‍ ഉണര്‍ത്തുപാട്ട് പാടാന്‍ ബാദ്ധ്യസ്ഥരാണ്. നിങ്ങളുടെ തൂലികകള്‍ പ്രവര്‍ത്തനനിരതമാകട്ടെ; നിങ്ങള്‍ കഥ പറയുവിന്‍, ചിത്രം വരക്കുവിന്‍, പാടുവിന്‍, ആടുവിന്‍, ആയിരം പൂക്കളങ്ങളങ്ങനെ വിടരട്ടെ. ഇരുളിന്റെ യാമങ്ങള്‍ മായട്ടെ. പുത്തന്‍ ഉഷസിന്റെ സഹസ്രകിരണങ്ങള്‍ ഉയരട്ടെ.� സമ്മേളനത്തിന്റെ രേഖയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.

1992
ഏപ്രില്‍ 26,27
പുരോഗമന കലാസാഹിത്യ സംഘം നാ‍ലാം സംസ്ഥാന സമ്മേളം പെരുമ്പാവൂരില്‍ നടന്നു. സമ്മേളനത്തില്‍ അവതരിപ്പിച്ച രേഖ ഏറെ പ്രാധാന്യം ഉള്ളതാണ്. ‘പെരുമ്പാവൂര്‍ രേഖ’ എന്നറിയപ്പെടുന്ന ഇത് തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാന പങ്ക് വഹിച്ചത് ഇ.എം.എസ്, പി.ഗോവിന്ദപിള്ള, എം.എന്‍ വിജയന്‍ എന്നിവരാണ്.ഈ രേഖയില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു :
  • അധ:സ്ഥിതരുടെ മോചനം, മാനവികത, സോഷ്യലിസം തുടങ്ങിയ ചൈതന്യവത്തായ ആശയങ്ങള്‍‌ക്കെതിരേ ആഗോളതലത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന നീക്കങ്ങളക്ക്‍ ഇന്ത്യയിലും സ്വാധീനം ഉണ്ടായിട്ടുണ്ട്…�
  • ഗതകാലനാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങളും കുത്തക മുതലാളിത്തത്തിന്റെ വാസനകളും കൂടിക്കുഴഞ്ഞ ഒരു മലീമസ സൃഷ്ടിയാണ് സമകാല ഭാരതീയ സാംസ്ക്കാരിക രംഗം.
  • അച്ചടി മാധ്യമങ്ങളുടേയും ഇലക്ട്രോണിക് ദൃശ്യ‌‌-ശ്രാവ്യ മാധ്യമങ്ങളുടേയും അത്യാധുനിക യന്ത്രവല്‍‌ക്കരണം മൂലം അവ കൂറ്റന്‍ കുത്തകകളുടെ കളിപ്പാവകളായി മാറിയിരിക്കുന്നു.
1992
ഡിസംബര്‍ 6
പുരോഗമന കലാസാഹിത്യ സംഘം പ്രത്യേക സമ്മേളനം തൃശ്ശൂര്‍
1996 ജനുവരി 21,22 തകഴി ശിവശങ്കരപ്പിള്ള ഹരിപ്പാട്ട് ഉദ്ഘാടനം നടത്തിയ പുരോഗമന കലാസാഹിത്യ സംഘം അഞ്ചാം സംസ്ഥാന സമ്മേളനത്തില്‍ �സാംസ്കാരികരംഗത്തെ പ്രശ്നങ്ങളും പ്രതിസന്ധിയും� എന്ന പ്രബന്ധം പി.ഗോവിന്ദപിള്ളയും �പടയണി സോദാഹരണ പ്രഭാഷണം� പ്രൊഫ.കടമ്മനിട്ട വാസുദേവന്‍പിള്ളയും അവതരിപ്പിച്ചു.
1996 ഡിസംബര്‍ – 1997 ജനുവരിപുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍‌കര മുതല്‍ കാസര്‍‌ഗോഡ് വരെ �സ്‌നേഹ സന്ദേശ യാത്ര� നടത്തിക്കൊണ്ട് കേരളത്തിലുടനീളം 127 പരിപാടികള്‍ സംഘടിപ്പിച്ചു. സാംസ്കാരിക കേരളത്തില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നതിന് ഈ പരിപാടിക്ക് കഴിഞ്ഞു.
2007 മേയ് 17-20തിരുവനന്തപുരം എം.എന്‍ കുറുപ്പ് നഗര്‍ (ബിഷപ്പ് പെരേരാ ഹാള്‍) -ല്‍ നടന്നു.

                                                                                                                                                                                                                                

Popular posts from this blog

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊണ്ടുള്ള മത വർഗ്ഗീയ ഭരണം മതത്തേയും രാഷ്ട്രീയത്തെയു

"വായനക്കാരൻ എം ടി” വായിക്കുമ്പോൾ

" വായനക്കാരൻ എം ടി” വായിക്കുമ്പോൾ   ഡോ.കെ.വി.സജീവൻ                                           സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്.      ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്‌. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ പ്രമേയം. വായനയെ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന മനുഷ്യർക്കെല്ലാം എം.ടിയുടെ വായനജീവിതം ഒരൽഭുതമാണ്. ലോകത്തെവിടെ പുതിയ പുസ്തകങ്ങളിറങ

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

  തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല                                              ഡോ എന്‍ പി വിജയന്‍            ഒത്തുചേരലിൻ്റെ അഗാധതയിൽ രാഗാർദ്രമാകുന്ന അക്ഷരമുത്തുകൾ കൊണ്ട് താളനിബദ്ധമായ ദിനരാത്രങ്ങൾ സമ്മാനിച്ചതായിരുന്നു ഒ.വി.വിജയൻ സ്മാരകത്തിലെ ഒത്തുചേരൽ. പ്രകൃതിയുടെ ചാരുതയിൽ , നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലതസ്റാക്കിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ , വർക്കിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഗോകുലേന്ദ്രൻ , സ്മാരക മന്ദിരത്തിൻ്റെ ഊടും പാവുമായ ടി. ആർ അജയൻ , ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി ഒപ്പം സംഘാടക സമിതിയും സംസ്ഥാന നേതാക്കളും 14 ജില്ലകളിൽ നിന്ന് സംഗമിച്ച വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ചവരുമായിരുന്നു ക്യാമ്പിലെ   അന്തേവാസികൾ        സാഹിത്യകൃതികൾ ആത്മാവിഷ്ക്കാരം തന്നെ. എന്നാൽ ആത്മീയാവിഷ്ക്കാരത്തിൻ്റെ നൂതനത്വം കൊണ്ടും സമന്വയ രീതികൊണ്ടും മലയാളത്തിന് അസാധാരണമായ സൗന്ദര്യം പകർന്നു തന്ന മനുഷ്യനാണദ്ദേഹം ' . ഖസാക്കിൻ്റെ ഇതിഹാസം പതിപ്പുകളുടെ ഇതിഹാസമാകുന്നതങ്ങനെയാണ്. എന്നാൽ ഗുരുസാഗരമാണ് സംവാദമണ്ഡലത്തിൽ   വരേണ്ടത്      സൗന്ദര്യശാസ്ത്രത്തെ