പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിജി വായനക്കൂട്ടം പ്രതിമാസ പുസ്തക ചർച്ച സംഘടിപ്പിച്ചു.
ഇപി .രാജഗോപാലൻ എഴുതിയ എന്റെ സ്ത്രീയറിവുകൾ എന്ന പുസ്തകമാണ് വെള്ളച്ചാൽ എ കെ ജി മന്ദിരത്തിൽ വെച്ച് ചർച്ച ചെയ്തത്. അനീഷ് വെങ്ങാട്ട് പുസ്തക ചർച്ച അവതരിപ്പിച്ചു. ഡോ കെവി സജീവൻ, ടി ബിന്ദു, എൻ കെ ജയദീപ്, സി വിജയൻ, പിപി അനിൽകുമാർ എന്നിവർ സംസാരിച്ചു. എഴുത്തിന്റെ വഴികളെ പറ്റി ഇ പി രാജഗോപാലൻ സംസാരിച്ചു. ഉമേഷ് പിലിക്കോട് സ്വാഗതവും ഇ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ സ്വരലയ വെള്ളച്ചാലിന്റെ വയലാർ ഗാനസന്ധ്യയും അരങ്ങേറി
Comments
Post a Comment