Skip to main content

കദളീ വനഹൃദയ നീഡത്തിൽ

 

കദളീ വനഹൃദയ നീഡത്തിൽ

 ജനുവരി 13, 14, -2024

 ഡോ . എന്‍ പി വിജയന്‍

 

 

        സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും

സ്വതന്ത്രരെന്നു മേ

സമക്ഷമീ ത്തമസ്സകറ്റി

യോതി ലോകമാകവേ

ക്രമപ്പെടുത്തിടുന്ന നിന്റെ

ഘോരമാം കൃപയ്ക്കുഞ്ഞാൻ

നമസ്ക്കരിപ്പു ദേവ

പോക പോക നിൻ വഴിക്കു നീ.

    ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ, മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊണ്ടുള്ള മത വർഗ്ഗീയ ഭരണം മതത്തേയും രാഷ്ട്രീയത്തെയും ബാന്ധവത്തിലാക്കി ഭരണഘടനയെ വെല്ലുവിളിക്കുന്നു. സമഗ്രാധിപത്യത്തിന്റെ ഉപകരണമായി മാധ്യമങ്ങൾ മാറ്റിയെടുക്കപ്പെടുകയും ചെയ്തു. ആശയ സംവാദം കാലത്തിനനുസരിച്ച് പഠന വിധേയമായിത്തീരേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് രണ്ടു ദിവസങ്ങളിൽ നടത്തിയ പഠന സമ്മേളനം.



 

        7 സെഷനുകളിലായി രണ്ടു ദിനങ്ങൾ സംവാദ സമ്പുഷ്ടമായി. സൗഹൃദത്തിന്റെ മാനങ്ങൾ, സംഘടനയും സാധ്യതകളും , കാസർകോട്ടേ സംഘം, പുരോഗമന കലാ സാഹിത്യ പ്രസ്ഥാനവും ആശയ സമരങ്ങളും , നാം എങ്ങോട്ടാണ് പോകുന്നത് ? ചോദ്യാവലിയും പ്രതികരണാവലോകനവും, വിലയിരുത്തൽ എന്നിവ വിവിധ സെഷനുകളായി നടന്നു. സംഘത്തിലെ പ്രഗ്‌ത്‌ഭമതികൾ ഓരോ സെഷനും ഭംഗിയായി പൂർത്തീകരിച്ചു. വിവരണാതീതമായ സൗഹൃദ ബന്ധങ്ങൾ പുതിയ നിർവചനം മാത്രമല്ല ഭാവിയുടെ പ്രതീക്ഷയായി ഉയർന്നു വരുന്നുണ്ട്. സൗഹൃദം ഉപഭോഗവൽക്കരിച്ച കാലത്തെയും കൃത്രിമ സ്നേഹപ്രകടനത്തെയും വിലയിരുത്തുന്നതോടൊപ്പം ജാതി, മത, വർണ്ണഭാഷാ വിചാരവികാരങ്ങൾക്കപ്പുറം കലാലയങ്ങളിൽ തളിരിടുന്ന ബന്ധങ്ങൾ പ്രതീക്ഷയുടെ പുതിയ കാലത്തെയാണ് സംഭാവന ചെയ്യുന്നത്. ശ്രേണീബദ്ധമായ വ്യവസ്ഥയും അവസ്ഥയും മാറി പുതിയ രാഷ്ട്രീയ സംവർഗ്ഗങ്ങളായി സൗഹൃദ ബന്ധങ്ങൾ രൂപപ്പെടുന്നു. ഇത് പുതിയ കാലത്തിന്റെ അനിവാര്യതയാണ്. മാർക്സും എംഗൽസും തമ്മിലുള്ള ബന്ധം ജന്നിയും മാർക്സും തമ്മിലുണ്ടായ സ്നേഹ ബന്ധങ്ങൾ ലോകത്തിന് മാതൃകയും കരുത്തും പകർന്നിട്ടുണ്ട്. ഡോ: റഫീക് അഹമ്മദ് വിഷയം അവതരിപ്പിച്ചു. ഡോ. കെ.വി. സജീവൻ മോഡറേറ്ററായി. എൻ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

സംഘടനയും സാധ്യത കളും - സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ കൊടക്കാടും വിഷയം അവതരിപ്പിച്ചു. കെ.എൻ മനോജ് കുമാർ മോഡറേറ്റർ, എം.പി. ശ്രീമണി സ്വാഗതംപറഞ്ഞു 

        ജീവൽ സാഹിത്യത്തെ ചാവൽ സാഹിത്യമെന്നധിക്ഷേപിച്ച സാഹിത്യകാരന്മാരുടെ ആശയഗതികളോട് ഏറ്റുമുട്ടിയും , തെറ്റിനെ തെറ്റായി വിലയിരുത്തിയും ശരിയുടെ പക്ഷം ചേർന്നു നിന്നും സംഘം പിച്ചവെച്ചു. മാനവികതയിലും മതേതരത്വത്തിലും ജനാധിപത്യത്തിലും ഉറച്ചുനിൽക്കുന്നവരോ ടൊപ്പം നിന്ന് വിമർശനങ്ങളോട് സർഗ്ഗാത്മകമായി പ്രതികരിച്ച് മുന്നേറി. കലയ്ക്കകത്ത് രാഷ്ട്രീയം കയറിയാൽ ചീഞ്ഞുനാറുമെന്ന് ഒരു കൂട്ടം വാദിച്ചു കൊണ്ടാണ് ചാവൽ സാഹിത്യമെന്ന് പരിഹസിച്ചത്. ഫാസിസത്തിനും യുദ്ധത്തിനും ദാരിദ്ര്യത്തിനുമെതിരെ കൈകോർത്ത് വന്ന പ്രസ്ഥാനം അഗ്നി പരീക്ഷണങ്ങളെ 1944 മുതൽ നേരിട്ടു കൊണ്ടേയിരുന്നു. സാഹിത്യം മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നത് ലഖ്നൗ സമ്മേളനം അംഗീകരിച്ച പ്രമേയമാണ്. അപ്പോഴാണ് ഉത്തമാംഗം വയറെന്ന് ശമിപ്പവർ എന്ന ആക്ഷേപം ഉയർന്നുവന്നത്. ഇന്ന് ഇഷ്ടഭക്ഷണം അന്ത്യ ഭക്ഷണമായി ഫാസിസം വിധി കൽപ്പിക്കുന്ന അവസ്ഥയിലെത്തി. സാംസ്ക്കാരിക ഫാസിസം ഭക്ഷണത്തിലും വർഗ്ഗീയ വിഷം കലർത്തി. ആവിഷ്ക്കാര സ്വാതന്ത്ര്യവും സ്വതന്ത്ര ചിന്തയും മരണത്തിലേയ്ക്കുള്ള വഴിത്താരകളാണെന്ന പ്രയോഗത്തിന്റെ തത്വ ശാസ്ത്രം നിരവധി ചിന്തകരുടെ ജീവനെടുത്ത് തെളിയിച്ചു. ദലിതന് ജീവിക്കാൻ സാധ്യമല്ലെന്ന തിരിച്ച് രോഹിത് വെമൂല ജീവിതം അവസാനിപ്പിച്ച് സ്വയം പ്രഖ്യാപിച്ചു.

 


 

        സാംസ്ക്കാരിക സംവാദവും പ്രായോഗിക രംഗത്തുള്ള പ്രവർത്തനങ്ങളും രാഷ്ട്രീയ പോരാട്ടമാണ്. പുരോഗമന പക്ഷത്തിന് സാംസ്ക്കാരിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും വ്യവഛേദിച്ച് കാണാനാകില്ല. രാഷ്ട്രീയം സമത്വദർശനമാണ് അതിലേക്കുള്ള യാത്രയിലെ ഒരു വഴി സാംസ്ക്കാരിക പ്രവർത്തനമാണ്. അവർ ആശയങ്ങളുടെ സന്ദേശവാഹകരായി ജനപഥങ്ങൾക്കിടയിൽ പ്രവർത്തിക്കും. രാഷ്ട്രീയവും സംസ്ക്കാരവും തമ്മിലുള്ള ജൈവബന്ധം ശക്തമാക്കാനാണ് സംവാദ മണ്ഡലത്തിൽ രണ്ട് ദിവസം 150 സാംസ്ക്കാരിക പ്രവർത്തകർ കദളീ വനത്തിൽ ഒത്തുചേർന്നത്..

        ഭരണഘടനാനുസൃതമായി മതനിരപേക്ഷ ദേശീയ സംസ്ക്കാരം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ നിലനിന്നു പോരുന്നുണ്ട്. നൂറ്റാണ്ടുകളായി ദേശീയ സംസ്ക്കാരം നാനാത്വത്തിൽ ഏകത്വം പുലർത്തി വൈവിധ്യങ്ങളോടെ തുടരുന്നു. അവിടെയാണ് സാംസ്കാരിക ദേശീയ വാദവുമായി ഹിന്ദു വരേണ്യവർഗ്ഗം അധികാരമുപയോഗിച്ച് വെല്ലുവിളി ഉയർത്തുന്നത്. ജെയിംസ് മില്ലിന്റെ ബ്രിട്ടീഷ് ഇന്ത്യയിലെ ചരിത്ര ഘട്ടങ്ങൾ വ്യാഖ്യാനിച്ച് ഭാരത ഹിന്ദു രാഷ്ട്ര വാദം ഉയർത്തുന്നു. ഇന്ത്യ ആത്മീയതയുടെ നാടെന്ന പരിവേഷം ചാർത്തി ദേശീയ സംസ്ക്കാരവും ഹിന്ദു മത സംസ്ക്കാരവും സമാനമാണെന്ന് വാദിക്കുന്നു. രാമ ക്ഷേത്രത്തിനും പാർലിമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനും സാധിക്കുന്നു.

പുരോഗമന സാഹിത്യ പ്രസ്ഥാനവും ആശയ സമരങ്ങളുമാണ് ഗൗരവപൂർണ്ണമായ വിഷയം പനയാൽ മാഷ് തുടക്കം കുറിച്ചു. ഡോ: വി.പി.പി.മുസ്തഫ വിഷയം അവതരിപ്പിച്ചു.

ലഖ്നൗ സമ്മേളനത്തിന്റെ ചുവട് പിടിച്ച് നടന്ന തൃശൂർ സമ്മേളനത്തിൽ തിരുവിതാംകൂർ, കൊച്ചി മലബാർ ഭാഗങ്ങളിൽ നിന്ന് 100 ൽ അധികം സാഹിത്യകാരന്മാർ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിന്റെ സൂത്രധാരന്മാർ സി. അച്ചുത ക്കുറുപ്പ്, എം.എസ് ദേവദാസ് കെ. ദാമോദരൻ എന്നിവരായിരുന്നു. ബോംബെയിൽ നിന്നു വന്ന നാരായണ സ്വാമിയാണ് അധ്യക്ഷത വഹിച്ചത്.

പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന് ജീവൽ സാഹിത്യ പ്രസ്ഥാനമെന്ന് നാമകരണം ചെയ്യാൻ വലീയ സംവാദം തന്നെ നടന്നു. അതിൽ അനുപ്രാസവും വ്യഞ്ജന ശബ്ദപ്രയോഗങ്ങളും ചേർത്ത് യുദ്ധം നടത്തിയവരുണ്ട് "ന "കാരം വെച്ച് കളി നടത്തി - പുരോഗമന സാഹിത്യമെന്നും " പുരോഗമ " സാഹിത്യമെന്നും, പിന്നെ മുൻ നോക്കി സാഹിത്യമെന്നും അഭിപ്രായം ഉയർന്നു. സംവാദച്ചൂടിൽ ഒരു ജീവൽ സാഹിത്യ സമാജം തന്നെ രൂപമെടുത്തു. അന്നത്തെ സെക്രട്ടറി എ.മാധവ മേനോൻ ആയിരുന്നു. മുസ്തഫ സൂചിപ്പിച്ചതു പോലെ ജീവിത യാഥാർത്ഥ്യങ്ങളെ വിളിച്ചറിയിക്കുന്നതോടൊപ്പം " ഭാവനാ ഭാവിതമായ ഭാവിയിലേയ്ക്ക് നയിക്കുന്ന അനുപ്രാസ ദ്യോതകമായ പ്രയോഗങ്ങൾക്ക് ശേഷം ജീവൽ സാഹിത്യ പ്രസ്ഥാനമെന്ന പേര് സംഘത്തിന് സ്ഥാപിതമായി. ഇതിനും വ്യാഖ്യാനങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. വിസ്താര ഭയത്താൽ ചുരുക്കുന്നു.


 

        1937 ൽ ജൂണിൽ കോഴിക്കോട് വെച്ച് നടന്ന സമ്മേളനത്തിന്റെ നെട്ടെല്ല് കെ.ദാമോദരനായിരുന്നു. സാഹിത്യത്തിന് സമൂഹവുമായുള്ള ദൃഢത ഒന്നും കൂടി വിശദമാക്കപ്പെട്ടു. .ഭാവനയുടെ സങ്കൽപ്പ ഗോപുരത്തിൽ നിന്നും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങാൻ തൃശൂർ, കോഴിക്കോട് സമ്മേളനങ്ങളിലെ ആശയ സമരം വഴി നൽകി. ഇതോടൊപ്പം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി കേരളത്തിൽ ഈ എം.എസ്സിന്റെ നേതൃത്വത്തിൽ ശക്തിപ്രാപിച്ചിരുന്നു.. ഇവിടെ 1939 ലെ ബക്കളം സമ്മേളനം പ്രസക്തമാകുന്നു. തുടർന്നുള്ള കാലത്തിലൂടെയുള്ള മുന്നേറ്റമാണ് 1944 ലെ ഷോർ ണ്ണൂർ സമ്മേളനത്തിലേക്ക് നയിച്ചത്.

    നവോത്ഥാന പ്രസ്ഥാനം, സാമൂഹ്യ പരിഷ്ക്കരണം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ജന്മിനാടുവാഴിത്ത വിരുദ്ധ പോരാട്ടം. വിമർശന സാഹിത്യരംഗത്ത് അതി ശക്തരായ എം.പി പോൾ , ജോസഫ് മുണ്ടശ്ശേരി, കേസരി ബാലകൃഷ്ണപിള്ള , കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ നിറസാന്നിധ്യം, ചങ്ങമ്പുഴ വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ് , കമ്യൂണിസ്റ്റുകാരും അനുഭാവികളുഠ കേശവദേവ്, തകഴി, വർക്കി, അച്ചുത ക്കുറുപ്പ്, എം.എസ് ദേവദാസ് , തുടങ്ങിയവർ ഈ സമ്മേളനത്തിന്റെ ഊടുംപാവുമായി. കേശവ ദേവ് നേതൃത്വം കൊടുത്തുണ്ടാക്കിയ മാനിഫെസ്റ്റോ വിൽ ഊന്നി പറഞ്ഞത് സാഹിത്യത്തിന്റെ സാമൂഹ്യ പ്രതിബദ്ധത തന്നെയാണ്

    കലാകാരന്മാർ ഹ്യുമനിസ്റ്റുകളായിരിക്കണം. മുണ്ടശ്ശേരിയുടെ രൂപ ഭദ്രതാവാദം ഉള്ളടക്ക ഭദ്ര വാദം അതിശക്തമായി. 1945 ൽ കോട്ടയം സമ്മേളനത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഹരീന്ദനാഥചതോപാദ്ധ്യായ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ എം.പി.പോളായിരുന്നു അധ്യക്ഷൻ. ചരിത്ര രേഖകളായി അന്നത്തെ പ്രസംഗങ്ങളും പ്രമേയങ്ങളും നിലനിൽക്കുന്നു. "പുരോഗമന സാഹിത്യ കോലാഹലം "എന്ന കൃതി തന്നെ പിന്നീട് ഉടലെടുത്തു. എന്നാൽ മുണ്ടശ്ശേരി തുടങ്ങി വെച്ചരൂപ ഭദ്രതാവാദം ഒരു ഭാഗത്ത്. കവിതയിൽ തുടങ്ങി കഥ, നോവൽ നാടകം വഴി വിമർശന സാഹിത്യത്തിലെത്തിയ മുണ്ടശ്ശേരി കവിതയുടെ കൂമ്പ് അടഞതായി പ്രഖ്യാപിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. ആംഗലേയ ഭാഷയും സാഹിത്യവുമായി ബന്ധമില്ലാത്ത കുട്ടികൃഷ്ണമാരാർ ഭാരതപര്യടനം നടത്തി ഋഷിപ്രസാദം വഴി മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കുകയും സഞ്ജയനു മൊത്ത് ജീവൽ സാഹിത്യത്തെ "ചാവൽ " സാഹിത്യമാക്കി കല കലയ്ക്ക് വേണ്ടി വാദിച്ചു. അക്കാദമിക് രംഗത്ത് നോവൽ സാഹിത്യം ചെറുകഥാസാഹിത്യം നിരൂപണ വിധേയമാക്കി എം.പി.പോൾ മുന്നേറി. എന്നാൽ തകഴിയുടെയും ദേവിന്റെയും കൃതികളോടൊപ്പം ഒരു കാലഘട്ടത്തേക്ക് വേണ്ടുന്ന സാഹിത്യനിരൂപണം വഴി ബാലകൃഷ്ണപ്പിള്ള തേർ തെളിച്ചു മുന്നേറി. ഈ ഒരു കാലഘട്ടം ഭാഷാ സാഹിത്യവിമർശന നാടകകാവ്യ രംഗത്തിന്റെ മുന്നേറ്റത്തിന്റെ കാലമെന്ന സവിശേഷതകൂടിയുണ്ട്. മൊത്തത്തിൽ നവോത്ഥാന മുന്നേറ്റത്തിന് ചാലക ശക്തിയായി പുരോഗമന സാഹിത്യ പ്രസ്ഥാനം മുന്നേറി. അപചയങ്ങളുടെയും നിശ്ചലാവസ്ഥയുടെയും വർഷങ്ങൾ ഇതിനിടയിലുണ്ടായി. ഏലങ്കുളത്തും ഗുരുവായൂരിലും സമ്മേളനങ്ങൾ നടന്നു നിശ്ചലാവസ്ഥ തുടർന്നു. 64 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായി. ഒപ്പം വലതു പക്ഷ വ്യതിയാനവും ഇടതുപക്ഷ തീവ്രവാദവും ഹിപ്പിയിസവും കലാലയത്തിൽ അരാഷ്ട്രീയ വാദവും അരങ്ങ് തകർത്തു. ഈ സങ്കീർണ്ണാവസ്ഥ പുരോഗമന പ്രസ്ഥാനത്തെയും ബാധിച്ചു , എലങ്കുളത്ത് എം എസ് ദേവദാസാണ് പ്രബന്ധം അവതരിപ്പിച്ചത്. ജീവൽ സാഹിത്യ പ്രസ്ഥാനം, ഷോർണ്ണൂർ സമ്മേളനം തുടർന്നുണ്ടായ പുരോഗമന വഴിത്താരയിൽ കെ.ദാമോദരൻ ഈ എം.എസ്സിനെ പഴിചാരിയെങ്കിലും സംഘം നിശ്ചയദാർഢ്യത്തോടെ , പ്രത്യയ ശാസ്ത്രാവബോധത്തോടെ മുന്നേറി. സാമൂഹ്യമാറ്റത്തിന് സാഹിത്യം ഏറെ സ്വാധീനം ചെലുത്തുമെന്ന കാര്യം ഏറെ തെളിയിക്കപ്പെട്ടു. നവോത്ഥാന സാമൂഹ്യ പരിഷ്ക്കരണങ്ങളുടെ ചുവട് പിടിച്ച് മുന്നേറിയ സംഘം അന്ധവിശ്വാസത്തിനും ആനാചാരത്തിനുമെതിരെ ശക്തമായ മുന്നേറ്റമുണ്ടാക്കി. അക്കാലത്തെ പാട്ടുകളും നാടകങ്ങളും സാമ്രാജ്യത്വ - ജന്മിനാടുവാഴിത്ത വിരുദ്ധ പോരാട്ടത്തോടൊപ്പം ഫാസിസത്തിനും പട്ടിണിക്കെതിരായ പോരാട്ടത്തിലും ഗോർക്കിയുടെ വർഗ്ഗപരമായ പക്ഷപാതിത്വം പുരോഗമന കലാ സാഹിത്യ സംഘം ഉയർത്തിപ്പിടിച്ചു.

    സംഘം ജില്ല പ്രസിഡണ്ട് സി.എം വിനയചന്ദ്രൻ മാഷും അഡ്വ : പി. അപ്പുക്കുട്ടനുമാണ് കാസർകോട്ടേ സംഘം : വിഷയങ്ങളും സംഘാടനവും എന്ന വിഷയം അവതരിപ്പിച്ചത്. ഭാഷാ വൈവിധ്യങ്ങളുടെ സങ്കരസംസ്കാര സമന്വയ ഭൂമിയാണ് കാസർകോട് കുമ്പള മഞ്ചേശ്വരം ഭാഷാപരമായും ഭൂമിശാസ്ത്രപരമായും സവിശേഷത ഉൾക്കൊള്ളുന്നു. സംഘത്തിന് ജനപഥങ്ങൾക്കിടയിൽ നിന്നുകൊണ്ട് സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനത്തിന് പരിമിതി ഇവിടങ്ങളിലുണ്ട്. എന്നാലും സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താൻ സംഘത്തിന് കഴിയുന്നു. ഇന്ത്യൻ പാർലിമെൻ്റ് ഉൾപ്പടെ ഉപയോഗപ്പെടുത്തി ഏ കെ.ജി സിനിമ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞ സംഭവം ഒരു ചരിത്രരേഖയാണ്. അതുപോലെ സന്തോഷ് ഏച്ചിക്കാനത്തെ നേതൃനിരയിൽ നിർത്തി ഉണ്ടാക്കിയ പടവുകൾ എന്ന ഹ്രസ്വചിത്രം തുടങ്ങി സംഘം മുൻകാലങ്ങളിൽ സംഘടനാ സാധ്യത ഫലപ്രദമായി ഉപയോഗിച്ചതും ഇനി ഏറ്റെടുക്കാനുള്ള വിഷയങ്ങളും സംവാദങ്ങളിലൂടെ ഉയർത്തിക്കൊണ്ടുവന്നു.

കെ.എച്ച് മുഹമ്മദ് സ്വാഗതം പറഞ്ഞ ശേഷനിൽ സംഘം ജോയിൻ്റ് സെക്രട്ടറി പി. വിനയകുമാർ മോഡറേറ്ററാ

രണ്ടാം ദിവസം പുരോഗമന കലാസാഹിത്യ പ്രസ്ഥാനവും ആശയ സമരങ്ങളും എന്ന വിഷയം സംഘം സംസ്ഥാന നേതാവും ഗ്രന്ഥാലോകം സെക്രട്ടറിയും സാഹിത്യകാരനുമായ പി. വി. കെ. പനയാൽ മോഡറേറ്ററായി ഡോ: വി. പി. പി മുസ്തഫ വിഷയം അവതരിപ്പിച്ചു പ്രസ്തുത വിഷയത്തിൻ്റെ അഗാധതലങ്ങൾ മുകൾ ഭാഗത്ത് പരാമർശിച്ചിട്ടുണ്ട്. 'സെഷന് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം സുധാകരൻ സ്വാഗതമാശംസിച്ചു

തുടർന്നു നടന്നത് നാം എങ്ങോട്ടാണ് പോകുന്നത് എന്ന സമകാലീക വിഷയം അപഗ്രഥിച്ചുകൊണ്ടാണ്. ബിനു പെരളം സ്വാഗതമാശംസിച്ച സെഷൻ്റെ മോഡറേറ്റർ അഡ്വ: ഷുക്കൂർ ആയിരുന്നു. സംഘം സംസ്ഥാന കമ്മിറ്റി അംഗവും സിനിമ, സീരിയൽ രംഗത്തെ ശ്രദ്ധേയയായ നടി ഗായത്രി വർഷയാണ് വിഷയം അവതരിപ്പിച്ചത്

നവകേരള സദസ്സിൽ നാദാപുരത്ത് ഇടതുപക്ഷ പ്രത്യയശാസ്ത്രം / രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് തൻ്റെ നിലപാട് ശക്തമായി അവതരിപ്പിച്ചതിലൂടെ ഹിന്ദു വർഗ്ഗീയ വാദികളാണ് അവരെ കടന്നാക്രമിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷം കണ്ടാൽ,ആളാരാണെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് അവർ തുറന്നു പറഞ്ഞു. ഇന്ത്യൻ ഭരണകൂടം ഫ്യൂഡൽ വ്യവസ്ഥയെ താലോലിച്ചു കൊണ്ട് കോർപ്പറേറ്റുകളുമായി സന്ധി ചെയ്ത് മതാധിഷ്ഠിത ഹിന്ദു വർഗ്ഗീയ വാദം ഒരു മതേതര രാഷ്ട്രത്തിൽ അടിച്ചേൽപ്പിക്കുന്ന വർത്തമാന ദുരവസ്ഥ യെ ചെറുത്തു തോൽപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അവർ സംവാദത്തിൽ ഉയർത്തിക്കൊണ്ടുവന്നു

മാനവികത കൊണ്ട് മതമതിലുകൾ തകർക്കണം. ഇന്ത്യയിൽ പ്രഥമ വനിത സ്ത്രീയായിരുന്നിട്ടും രക്ഷകിട്ടിയില്ല മണിപ്പൂർ ഹരിയാന, ഗജറാത്ത് സ്ത്രീകൾ നഗ്നരാക്കപ്പെടുന്നു. മ്ലേച്ഛമായ അപവാദ പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു

ചോദ്യാവലി അവലോകനത്തിൽ വായനയുടെ ലോകം വിശാലമാണെന്ന് തെളിയിക്കും വിധം അംഗങ്ങൾ അനുഭവങ്ങളിലൂടെ പ്രതികരിച്ചത് ഇ.പി. വിലയിരുത്തി 'സൂക്ഷമാപഗ്രഥനം വഴിയുള്ള റിപ്പോർട്ട് ചോദ്യാവലി പഠനവിധേയമാക്കി രേഖപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനസമ്മേളനം വിലയിരുത്തിക്കൊണ്ട് ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് സംസാരിച്ചു. സംഘാടക സമിതിക്കു വേണ്ടി ഉമേഷ് പിലിക്കോട് നന്ദി രേഖപ്പെടുത്തി.

ഡോ:പി.പി. പി. മുസ്തഫ ചെയർമാനും എൻ രവീന്ദ്രൻ കൺവീനറുമായി സംഘാടക സമിതി മികവാർന പ്രവർത്തനങ്ങൾ നടത്തി - വി.പി. പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഫയറിൽ കൊടക്കാടിലെ ഗ്രാമവാസികളും ക്ലബ്ബുകളും നടത്തിയ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പ് സജീവമാക്കി. സംഘാടക സമിതി കൊടക്കാടിൻ്റെ സാമൂഹ്യ രാഷ്ട്രീയ ബോധത്തിൻ്റെ പരിച്ഛേദമായി മാറി. അടുത്ത കാലത്ത് സംഘം ഏറ്റെടുത്ത് നടത്തിയ ശ്രദ്ധേയമായ പഠനസമ്മേളനമായി ദ്വിദിനക്യാമ്പ് മാറി.

ചരിത്രത്തിലും സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും ഹിന്ദുത്വ ബോധം അടിച്ചേൽപ്പിക്കുന്ന വർത്തമാനകാലം. മതവും രാഷ്ട്രീയവും അധികാരത്തിൻ്റെ രണ്ട് പാദങ്ങളാക്കി ഭരണവ്യവസ്ഥ ജനാധിപത്യമൂല്യബോധവും മതനിരപേക്ഷതയും ഭരണഘടനയും കാറ്റിൽപ്പറത്തി നഗ്നമായി ഹിന്ദുത്വ നയങ്ങൾ നടപ്പിലാക്കുന്നു. ഹിംസയുടെ രാഷ്ട്രീയം പ്രാണപ്രതിഷ്ഠയായി മാറുന്ന പുത്തൻ അവസ്ഥയിൽ നമുക്ക് മനുഷ്യത്വം ഉയർത്തിപ്പിടിക്കാനും മനുഷ്യനായി ജീവിക്കാനും നിരന്തരം പോരാട്ടം നടത്തേണ്ടുന്ന സാഹചര്യത്തിൽ മുന്നിൽ നിൽക്കേണ്ടത് സാംസ്‌കാരിക പ്രവർത്തകരാണ്. ഉന്നതമായ സാംസ്‌കാരിക മുന്നേറ്റത്തിലൂടെയാണ് ഉന്നതമായ രാഷ്ട്ര ബോധം ഉണ്ടാകുന്നത്. അതിനായി നിതാന്ത ജാഗ്രത കാലം ആവശ്യപ്പെടുന്നു.

വർഗ്ഗ ബന്ധങ്ങൾക്കപ്പുറത്തു നിലകൊള്ളുന്ന ബുദ്ധിജീവികളുടെ സംയോഗമല്ല പുരോഗമന സാഹിത്യ പ്രവർത്തനം. നിർമ്മിത ബുദ്ധിയിൽ അഭിരമിക്കുന്ന സൈബർ യുഗത്തിൽ സർഗ്ഗാത്മകതയുടെ വർഗ്ഗപരമായ ഉള്ളടക്കത്തിന് ഏറെ പ്രസക്തിയുണ്ട്. ഞാനെന്ന ബോധം ഉപേക്ഷിച്ച് മനുഷ്യനന്മയിലേയ്ക്ക് കൈ കോർക്കണം.

ഓരോ സെഷനിലും നല്ല സംവാദങ്ങൾ നടന്നു. 'സൗഹൃദത്തിൻ്റെ പുതിയ മാനങ്ങളുടെ പ്രസക്തി അനാവരണം ചെയ്തു കൊണ്ടുള്ള കലാലയ യുവത്വമുന്നേറ്റം - കൂണുപോലെ മുളച്ചുപൊന്തുന്ന പുത്തൻ സംഘടനകൾക്കും സാധ്യതകർക്കുമപ്പുറം നീണ്ട വർഷങ്ങളിലൂടെ വളർന്നുവന്ന പുരോഗമന പ്രസ്ഥാനത്തിൻ്റെ സഞ്ചാരപഥങ്ങൾ. അത്യത്തരകേരളത്തിൻ്റെ ഉത്തരോപാന്ത്യത്തിൽ സംഘം വളർന്നുവന്ന വഴികൾ. പുരോഗമന സാഹിത്യ പ്രസ്ഥാനവും ആശയ സമരങ്ങളും 'നവമാധ്യമ സംവിധാനവും മുന്നോട്ടുള്ള പ്രയാണവും വർത്തമാനകാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള പ്രത്യയശാസ്ത്രാവബോധം സംഘം രണ്ട് ദിവസം ചർച്ച ചെയ്തു. ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു കൊണ്ടാണ് സാമൂഹ്യമാറ്റം ലോകത്തെങ്ങും ഉണ്ടായത്. അത് സിദ്ധാന്തത്തിൻ്റെയും പ്രയോഗത്തിൻ്റെയും വഴികളിൽ നടത്തുന്ന നൈരന്തര്യത്തിലൂടെ മാത്രമെ സാധ്യമാകൂ. കൃത്യമായ രാഷ്ട്രീയ പ്രവർത്തനം തന്നെ സാംസ്ക്കാരിക പ്രവർത്തനം..അതിന് വേണ്ട അവബോധം സ്വരൂപിച്ചെടുക്കാൻ പ്രേരണ നൽകും വിധം ക്രീയാത്മകമായിരുന്നു കദളീവനത്തിലെ ഒത്തുചേരൽ

Comments

Popular posts from this blog

"വായനക്കാരൻ എം ടി” വായിക്കുമ്പോൾ

" വായനക്കാരൻ എം ടി” വായിക്കുമ്പോൾ   ഡോ.കെ.വി.സജീവൻ                                           സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്.      ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്‌. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ ...

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

  തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല                                              ഡോ എന്‍ പി വിജയന്‍            ഒത്തുചേരലിൻ്റെ അഗാധതയിൽ രാഗാർദ്രമാകുന്ന അക്ഷരമുത്തുകൾ കൊണ്ട് താളനിബദ്ധമായ ദിനരാത്രങ്ങൾ സമ്മാനിച്ചതായിരുന്നു ഒ.വി.വിജയൻ സ്മാരകത്തിലെ ഒത്തുചേരൽ. പ്രകൃതിയുടെ ചാരുതയിൽ , നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലതസ്റാക്കിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ , വർക്കിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഗോകുലേന്ദ്രൻ , സ്മാരക മന്ദിരത്തിൻ്റെ ഊടും പാവുമായ ടി. ആർ അജയൻ , ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി ഒപ്പം സംഘാടക സമിതിയും സംസ്ഥാന നേതാക്കളും 14 ജില്ലകളിൽ നിന്ന് സംഗമിച്ച വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ചവരുമായിരുന്നു ക്യാമ്പിലെ   അന്തേവാസികൾ        സാഹിത്യകൃതികൾ ആത്മാവിഷ്ക്കാരം തന്നെ. എന്നാൽ ആത്മീയാവിഷ്ക്കാരത്തിൻ്റെ നൂതനത്വം കൊണ്ടും സമന്വയ രീതികൊണ്ടും മല...

വാസു ചോറോടിന് ആദരാഞ്ജലികൾ

മലയാളത്തിലെ പ്രശസ്തനാടകകൃത്തും സാഹിത്യവിമർശകനുമായ വാസു ചോറോടിൻ്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ഇപ്പോൾ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ കൗൺസിൽ അംഗമാണ്.  റിസറക് ഷൻ , മെഫിസ്റ്റോഫിലിസ് തുടങ്ങിയ മലയാളനാടകവേദിയിൽ ശ്രദ്ധേയമായ നാടകങ്ങളുടെ രചയിതാവായിരുന്നു വാസു ചോറോട്. അടിയന്തരാവസ്ഥ കാലത്തിൻ്റെ അന്തരീക്ഷത്തിൽ ഏകാധിപത്യ വാഴ്ചയോടുള്ള കലാസൗന്ദര്യം നിറഞ്ഞ പ്രതികരണമാണ് റിസറക് ഷൻ . നീതിവ്യവസ്ഥയുടെ കാരുണ്യ രഹിതമായ ഇടങ്ങളെക്കുറിച്ച് പറയുന്ന നാടകമാണ് മെഫിസ്റ്റോഫിലിസ്.കേരളത്തിലുടനീളം ഈ നാടകങ്ങളുടെ ശ്രദ്ധേയമായ നിരവധി അവതരണങ്ങൾ നടന്നു.  കാസർഗോഡ് ജില്ലയിലെ നാടകസംഘാടകൻ എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി. സാമൂഹ്യ പ്രതിബദ്ധത ഉയർത്തി പിടിച്ചു കൊണ്ട്, സാഹിത്യവിമർശന രംഗത...