Skip to main content

കേരളം എന്ന മാനവികത

 പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളം എന്ന മാനവികത ക്യാമ്പയിൻ ന്റെ ഏരിയ തല ഉദ്ഘാടനവും സഫ്‌ദർ ഹാശ്മി അനുസ്മരണവും സംഘടിപ്പിച്ചു. ഇടയിലക്കാട് നവോദയ വായന ശാല പരിസരത്ത് നടന്ന പരിപാടി പുകസ ജില്ലാ കമ്മിറ്റി അംഗം ഡോ. വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിവി സജീവൻ, ഡോ കെവി സജീവൻ, സി വിജയൻ എന്നിവർ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും കെ കെ ബ്രഷ്നേവ് നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി. പുകസ ഇടയിലക്കാട് യൂണിറ്റിലെ കലാകാരൻമാരുടെ ഗാനാലാപനവും നടന്നു.

 








 

Comments

Popular posts from this blog

പിജി വായനക്കൂട്ടം -എന്റെ സ്ത്രീയറിവുകൾ പുസ്തക ചർച്ച

  പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിജി വായനക്കൂട്ടം പ്രതിമാസ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇപി .രാജഗോപാലൻ എഴുതിയ എന്റെ സ്ത്രീയറിവുകൾ എന്ന പുസ്തകമാണ് വെള്ളച്ചാൽ എ കെ ജി മന്ദിരത്തിൽ വെച്ച് ചർച്ച ചെയ്തത്. അനീഷ് വെങ്ങാട്ട് പുസ്തക ചർച്ച അവതരിപ്പിച്ചു. ഡോ കെവി സജീവൻ, ടി ബിന്ദു, എൻ കെ ജയദീപ്, സി വിജയൻ, പിപി അനിൽകുമാർ എന്നിവർ സംസാരിച്ചു. എഴുത്തിന്റെ വഴികളെ പറ്റി ഇ പി രാജഗോപാലൻ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും ഇ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ സ്വരലയ വെള്ളച്ചാലിന്റെ വയലാർ ഗാനസന്ധ്യയും അരങ്ങേറി

കുമാരനാശാൻ അനുസ്മരണം

 പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു. വലിയപറമ്പ് കെ ജി എം ഓഫീസ് പരിസരത്ത് ജില്ല വൈസ് പ്രസിഡന്റ് ഡോ കെവി സജീവൻ ഉദ്ഘാടനം ചെയ്തു ഇ കെ മല്ലിക, എംപി ശ്രീമണി സി വിജയൻ എന്നിവർ സംസാരിച്ചു ഉമേഷ്‌ പിലിക്കോട് സ്വാഗതവും മധു നന്ദിയും പറഞ്ഞു. സി എം മീനാകുമാരി അധ്യക്ഷയായി. പ്രസംഗം കേള്‍ക്കാം 

ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും

  ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും സംഘടിപ്പിച്ചു. തിരുമുമ്പ് കുടുംബാംഗങ്ങളുടെയും പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ടിവി ശ്രീധരൻ, എൻ ടി കെ സരോജിനി, ഡോ. പികെ രതീഷ്, പിസി പ്രസന്ന, വിനയകുമാർ പികെ, കെ പ്രഭാകരൻ, ഉമേഷ്‌ പിലിക്കോട്, ഗംഗൻ ആയിറ്റി, സി വിജയൻ, രവീന്ദ്രൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു