മലയാളത്തിലെ പ്രശസ്തനാടകകൃത്തും
സാഹിത്യവിമർശകനുമായ
വാസു ചോറോടിൻ്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി
അംഗം, കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ
അദ്ദേഹം ദീർഘകാലം
പ്രവർത്തിച്ചു. ഇപ്പോൾ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ
കൗൺസിൽ അംഗമാണ്.
റിസറക് ഷൻ , മെഫിസ്റ്റോഫിലിസ് തുടങ്ങിയ മലയാളനാടകവേദിയിൽ ശ്രദ്ധേയമായ നാടകങ്ങളുടെ രചയിതാവായിരുന്നു വാസു ചോറോട്. അടിയന്തരാവസ്ഥ കാലത്തിൻ്റെ അന്തരീക്ഷത്തിൽ ഏകാധിപത്യ വാഴ്ചയോടുള്ള കലാസൗന്ദര്യം നിറഞ്ഞ
പ്രതികരണമാണ് റിസറക് ഷൻ . നീതിവ്യവസ്ഥയുടെ കാരുണ്യ രഹിതമായ ഇടങ്ങളെക്കുറിച്ച് പറയുന്ന
നാടകമാണ് മെഫിസ്റ്റോഫിലിസ്.കേരളത്തിലുടനീളം ഈ നാടകങ്ങളുടെ ശ്രദ്ധേയമായ നിരവധി അവതരണങ്ങൾ നടന്നു.
കാസർഗോഡ് ജില്ലയിലെ
നാടകസംഘാടകൻ എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി. സാമൂഹ്യ പ്രതിബദ്ധത ഉയർത്തി പിടിച്ചു കൊണ്ട്, സാഹിത്യവിമർശന രംഗത്തും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
മികച്ച പ്രഭാഷകൻ കൂടിയായിരുന്നു വാസു ചോറോട്.
മുതിർന്ന എഴുത്തുകാരെയും,എഴുതി തുടങ്ങുന്നവരെയും പുരോഗമനസാഹിത്യ പ്രസ്ഥാനത്തോട് ചേർത്തു
നിർത്തുന്നതിൽ അദ്ദേഹം
എല്ലാ കാലത്തും ശ്രദ്ധ പുലർത്തി. പുരോഗമന കലാസാഹിത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സംഘാടനത്തിലും എഴുത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ
ചരിത്രത്തിൻ്റെ ഭാഗമാണ്
വാസു ചോറോടിന് പുരോഗമനകലാസാഹിത്യ സംഘത്തിൻ്റെ ആദരാഞ്ജലികൾ
Comments
Post a Comment