Skip to main content

Posts

Showing posts from December, 2025

ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും

  ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. പുത്തിലോട്ട് വെച്ച് നടന്ന പരിപാടി പ്രശസ്ത കഥാകൃത്ത് ടിപി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു ടി ബിന്ദു കവിത പുരസ്കാരവും ആർദ്ര പി എസ്, സുജീഷ് പിലിക്കോട്, പദ്മരാജ് എരവിൽ എന്നിവർ ജൂറി പുരസ്കാരം ഏറ്റു വാങ്ങി. കവിതകൾ പരിചയപ്പെടുത്തിക്കൊണ്ട് ഇപി രാജഗോപാലൻ സംസാരിച്ചു. രവീന്ദ്രൻ കൊടക്കാട്, സി എം വിനയചന്ദ്രൻ, പീസി പ്രസന്ന, ഇ കുഞ്ഞിരാമൻ, എൻ രവീന്ദ്രൻ, സി എം മീന കുമാരി എന്നിവർ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും എം കൃഷ്ണൻ നന്ദിയും പറഞ്ഞു. ഇ കൃഷ്ണൻ അധ്യക്ഷനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പുകസ നേതാക്കൾക്ക് പരിപാടിയിൽ സ്വീകരണം നൽകി. മനു കവിത ആലപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെവി സജീവൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ഗംഗൻ ആയിറ്റി, സി വിജയൻ എന്നിവരും പരിപാടിയിൽ പങ്കാളികളായി.

തിരുമുമ്പ് ഭവനത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണം സംഘടിപ്പിച്ചു

 തിരുമുമ്പ് ഭവനത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണം സംഘടിപ്പിച്ചു 

പുകസ സ്ക്വാഡ്

 പുകസ ഏരിയ  പ്രസിഡന്റ് എൻ രവീന്ദ്രൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. സഖാവിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുകസ പ്രവർത്തകർ സ്‌ക്വാഡ് പ്രവർത്തനത്തിൽ

കെട്ടിവെക്കാനുള്ള തുക നല്‍കി

 തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പുകസ നേതാക്കള്‍ക്ക് കെട്ടി വെക്കാനുള്ള തുക പുകസ ഏരിയ കമ്മിറ്റി നല്‍കി 

തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പുകസ നേതാക്കളെ വിജയിപ്പിക്കുക

  തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പുകസ നേതാക്കളെ വിജയിപ്പിക്കുക

തൃക്കരിപ്പൂർ യൂനിറ്റ് സമ്മേളനം

  പു.ക.സ. തൃക്കരിപ്പൂർ യൂനിറ്റ് സമ്മേളനം വി.എം ബാബുരാജൻ്റെ വീട്ടു മുറ്റത്ത് വെച്ച് നടന്നു. സമ്മേളനം പ്രശസ്ത സിനിമാ സംവിധായകൻ ഏ.കെ. കുഞ്ഞിരാമൻ പണിക്കർ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.വി.രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. ബാബുരാജൻ പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ കുഞ്ഞിരാമൻ പണിക്കരെ പൊന്നാടയണിച്ച് ആദരിച്ചു. കെ.വി. ആനന്ദൻ നന്ദി പറഞ്ഞു.

പുകസ ആനിക്കാടി യുണിറ്റ് സമ്മേളനം

  പുകസ ആനിക്കാടി യുണിറ്റ് സമ്മേളനം

പുത്തിലോട്ട് യൂണിറ്റ് സമ്മേളനം

  പുകസ പുത്തിലോട്ട് യൂണിറ്റ് സമ്മേളനം പുകസ ജില്ല പ്രസിഡന്റ് സി എം വിനയചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം പി ശ്രീമണി അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഭാരവാഹികളായി എം കൃഷ്ണൻ ( സെക്രട്ടറി ) കെവി സുരേന്ദ്രൻ ( പ്രസിഡന്റ് ) എന്നിവരെ തെരഞ്ഞെടുത്തു. എം പ്രശാന്ത് കുമാർ സ്വാഗതവും ടികെ ഗംഗാധരൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു

ഗാന്ധി സ്മൃതി

 ഗാന്ധി സ്മൃതി - വെള്ളച്ചാല്‍ യുണിറ്റ് 

പുകസ വെള്ളച്ചാൽ സമ്മേളനം

  പുകസ വെള്ളച്ചാൽ സമ്മേളനം

യൂണിറ്റ് സമ്മേളനം

  പുരോഗമന കലാ - സാഹിത്യ സംഘം ഈയ്യക്കാട്‌യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു പുരോഗമന കലാ സാഹിത്യ സംഘം ഈയ്യക്കാട് യൂണിറ്റ്സമ്മേളനംഇ എം എസ് ഗ്രന്ഥാലയത്തിൽ പ്രശസ്ത ചിത്രകാരനും നാടക പ്രവർത്തകനുമായ സുരഭി ഈയ്യക്കാട് മഹാത്‌മാഗാന്ധി ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പുകസ തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി ഉമേഷ് പിലിക്കോട് സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി രാജൻ കെ വി. പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ ദീപം തെളിയിച്ചു. പുതിയ ഭാരവാഹികളായി പി വി തമ്പാൻ പ്രസിഡണ്ട്, പി സീബ വൈസ് പ്രസിഡണ്ട്, രാജൻ കെവി സെക്രട്ടറി,പി.കെ രമിത്ത് ജോയന്റ്സെക്രട്ടറി. എന്നിവരെ തെരഞ്ഞെടുത്തു.

പുസ്തക ചർച്ച

  പുകസ ഇയ്യക്കാട് യൂണിറ്റ് ന്റെയും ഇ.എം.എസ് സ്മാരക വായനശാല ഇയ്യക്കാടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാട്ടൂർ കടവ് പുസ്തക ചർച്ച

സാംസ്കാരിക ശില്പശാല

  നീലേശ്വരം : പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ സാംസ്കാരിക ശില്പശാല സംഘടിപ്പിച്ചു. ''കേരള പ്രത്യക്ഷത്തിനപ്പുറം" എന്ന വിഷയത്തെ മുൻനിർത്തി സംസ്ഥാനത്തുടനീളം പുകസ നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായാണ് സാംസ്കാരിക പാഠശാല നടത്തിയത്. കോട്ടപ്പുറം ഇ എം എസ് സ്മാരക ടൗൺ ഹാളിൽ നടത്തിയ പാഠശാല പ്രൊഫ. എംഎം നാരായണൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. രവീന്ദ്രൻ കൊടക്കാട് , ഡോ.എൻ.പി.വിജയൻ എന്നിവർ സംസാരിച്ചു. സി.എം.വിനയചന്ദ്രൻ അധ്യക്ഷനായി. കെ.വി.ദാമോദരൻ നന്ദി പറഞ്ഞു. "ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടന " എന്ന വിഷയത്തിൽ ഡോ.എം.എ.സിദ്ദിഖ്, "സ്ത്രീപദവി, ലിംഗനീതി "വിഷയത്തിൽ അഡ്വ.പി.പി.ശ്യാമള ദേവി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു., എം.കെ. മനോഹരൻ സംഘടനാ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. എം.പി.ശ്രീമണി, ഡോ.കെ.വി.സജീവൻ, സീതദേവി കരിയാട്ട്, ബിനു പെരളം എന്നിവർ മോഡറേറ്ററായി. കെ.എം.സുധാകരൻ, കെ.വി.ലളിത, ടി.വി.സജീവൻ എന്നിവർ വിവിധ സെഷനുകളിൽ നന്ദി പറഞ്ഞു. സമാപന യോഗത്തിൽ കെ.എൻ മനോജ് കുമാർ, എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യു. ...