Skip to main content

ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും

 ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും

പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. പുത്തിലോട്ട് വെച്ച് നടന്ന പരിപാടി പ്രശസ്ത കഥാകൃത്ത് ടിപി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു
ടി ബിന്ദു കവിത പുരസ്കാരവും ആർദ്ര പി എസ്, സുജീഷ് പിലിക്കോട്, പദ്മരാജ് എരവിൽ എന്നിവർ ജൂറി പുരസ്കാരം ഏറ്റു വാങ്ങി. കവിതകൾ പരിചയപ്പെടുത്തിക്കൊണ്ട് ഇപി രാജഗോപാലൻ സംസാരിച്ചു. രവീന്ദ്രൻ കൊടക്കാട്, സി എം വിനയചന്ദ്രൻ, പീസി പ്രസന്ന, ഇ കുഞ്ഞിരാമൻ, എൻ രവീന്ദ്രൻ, സി എം മീന കുമാരി എന്നിവർ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും എം കൃഷ്ണൻ നന്ദിയും പറഞ്ഞു. ഇ കൃഷ്ണൻ അധ്യക്ഷനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പുകസ നേതാക്കൾക്ക് പരിപാടിയിൽ സ്വീകരണം നൽകി. മനു കവിത ആലപിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെവി സജീവൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ഗംഗൻ ആയിറ്റി, സി വിജയൻ എന്നിവരും പരിപാടിയിൽ പങ്കാളികളായി.




















Comments

Popular posts from this blog

ഭരണഘടനയുടെ ആമുഖ വായന

    പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ചു ഭരണഘടന പ്രകാരം ഇന്ത്യ മതേതര രാഷ്ട്രമാണെന്നിരിക്കെ ഒരു മത വിഭാഗത്തിന്റെ ആരാധനാലയ പ്രതിഷ്ഠ യ്ക്ക് ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാകെ അവധി കൊടുത്തു പരിപാടി ആഘോഷിക്കാൻ പറയുന്നതും ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നതും ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലെ യുണിറ്റുകളിൽ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിഷേധിച്ചു. ഇളമ്പച്ചി യിൽ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ടിവി വിനോദ് അധ്യക്ഷനായി. കെ കനേഷ്, എംകെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇയ്യക്കാട് കെവി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ അധ്യക്ഷനായി മനോജ്‌ മാസ്റ്റർ സംസാരിച്ചു. കരപ്പാത്ത് വി സുലോചന ഉദ്ഘാടനം ചെയ്തു കെപി മാധവൻ കെപി രാജീവൻ എംപി സുനിൽ, ടി വി അജേഷ് എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ ഇ കുഞ്ഞികൃഷ്ണൻ ചന്ദ്രമോഹനൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് സി നാരായണൻ, സി പ്രദീപൻ എന്നിവർ ...

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊ...

ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും

  ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും സംഘടിപ്പിച്ചു. തിരുമുമ്പ് കുടുംബാംഗങ്ങളുടെയും പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ടിവി ശ്രീധരൻ, എൻ ടി കെ സരോജിനി, ഡോ. പികെ രതീഷ്, പിസി പ്രസന്ന, വിനയകുമാർ പികെ, കെ പ്രഭാകരൻ, ഉമേഷ്‌ പിലിക്കോട്, ഗംഗൻ ആയിറ്റി, സി വിജയൻ, രവീന്ദ്രൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു