പുരോഗമന കലാ - സാഹിത്യ സംഘം ഈയ്യക്കാട്‌യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
പുരോഗമന കലാ സാഹിത്യ സംഘം ഈയ്യക്കാട് യൂണിറ്റ്സമ്മേളനംഇ എം എസ് ഗ്രന്ഥാലയത്തിൽ പ്രശസ്ത ചിത്രകാരനും നാടക പ്രവർത്തകനുമായ സുരഭി ഈയ്യക്കാട് മഹാത്‌മാഗാന്ധി ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പുകസ തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി ഉമേഷ് പിലിക്കോട് സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി രാജൻ കെ വി. പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ ദീപം തെളിയിച്ചു.
പുതിയ ഭാരവാഹികളായി പി വി തമ്പാൻ പ്രസിഡണ്ട്, പി സീബ വൈസ് പ്രസിഡണ്ട്, രാജൻ കെവി സെക്രട്ടറി,പി.കെ രമിത്ത് ജോയന്റ്സെക്രട്ടറി. എന്നിവരെ തെരഞ്ഞെടുത്തു.



Comments
Post a Comment