നീലേശ്വരം : പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ സാംസ്കാരിക ശില്പശാല സംഘടിപ്പിച്ചു. ''കേരള പ്രത്യക്ഷത്തിനപ്പുറം" എന്ന വിഷയത്തെ മുൻനിർത്തി സംസ്ഥാനത്തുടനീളം പുകസ നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായാണ് സാംസ്കാരിക പാഠശാല നടത്തിയത്. കോട്ടപ്പുറം ഇ എം എസ് സ്മാരക ടൗൺ ഹാളിൽ നടത്തിയ പാഠശാല പ്രൊഫ. എംഎം നാരായണൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. രവീന്ദ്രൻ കൊടക്കാട് , ഡോ.എൻ.പി.വിജയൻ എന്നിവർ സംസാരിച്ചു. സി.എം.വിനയചന്ദ്രൻ അധ്യക്ഷനായി. കെ.വി.ദാമോദരൻ നന്ദി പറഞ്ഞു.
"ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടന " എന്ന വിഷയത്തിൽ ഡോ.എം.എ.സിദ്ദിഖ്, "സ്ത്രീപദവി, ലിംഗനീതി "വിഷയത്തിൽ അഡ്വ.പി.പി.ശ്യാമള ദേവി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു., എം.കെ. മനോഹരൻ സംഘടനാ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. എം.പി.ശ്രീമണി, ഡോ.കെ.വി.സജീവൻ, സീതദേവി കരിയാട്ട്, ബിനു പെരളം എന്നിവർ മോഡറേറ്ററായി. കെ.എം.സുധാകരൻ, കെ.വി.ലളിത, ടി.വി.സജീവൻ എന്നിവർ വിവിധ സെഷനുകളിൽ നന്ദി പറഞ്ഞു. സമാപന യോഗത്തിൽ കെ.എൻ മനോജ് കുമാർ, എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യു. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. ഒരു പകൽ നീണ്ടു നിന്ന പാഠശാലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ്റമ്പതിൽപരം സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.





















Comments
Post a Comment