സഫ്ദർ ഹാശ്മി അനുസ്മരണം സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ആനിക്കാടി യുണിറ്റ് ന്റെ നേതൃത്വത്തിൽ സഫ്ദർ ഹാശ്മി അനുസ്മരണം സംഘടിപ്പിച്ചു. ആനിക്കാടി വിജ്ഞാന ദായിനി വായനശാലയിൽ വെച്ച് നടന്ന പരിപാടി പുകസ സംസ്ഥാന കൗൺസിൽ അംഗം കെ എൻ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഉമേഷ് പിലിക്കോട്, വി ഗീത എന്നിവർ സംസാരിച്ചു. വിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു, എം പദ്മിനി അധ്യക്ഷയായി
പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന് ഹുസൈൻ താമരക്കുളം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ താമരക്കുളം സ്വദേശിയാണ് ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളുമെഴുതുന്നു. 2024 മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ ജേതാവുമാണ്. കോഴിക്കോട് ജാമിഅ: മർകസിൽ മതപഠനവും ഡൽഹി ഹംദർദിൽ പി.ജി പഠനവും നടത്തുന്നു. അബ്ദുൽ ജലീൽ , നസീമ എന്നിവരാണ് മാതാപിതാക്കൾ. പുരസ്കാര വിതരണവും തിരുമുമ്പ് അനുസ്മരണവും 2024 ഡിസംബർ 24 ന് വൈകീട്ട് 5 മണിക്ക് നടക്കാവ് വെച്ച് നട ക്കും കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.

Comments
Post a Comment