Skip to main content

നടന്നു പോകുന്ന വാക്ക്

 മലയാള നിരൂപണത്തിലെ വേറിട്ട ശബ്ദമാണ് ഇ.പി.രാജഗോപാലൻ.സാംസ്കാരിക നിരൂപണത്തിൽ പുതുവഴികളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം പ്രഭാഷകനായും സാംസ്കാരിക സംഘാടകനായും നാല് ദശകങ്ങളായി കർമ്മനിരതനാണ്. വിവിധ വിഭാഗങ്ങളിലായി നാല്പതോളം പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതിയംഗമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വായനയിലെ സർഗ്ഗാത്മകതയെ പ്രഥമസ്ഥാനത്ത് നിലനിർത്തുന്ന നിരൂപണമെഴുത്തിൽ നിരന്തരം ജാഗ്രത കാണിക്കുന്ന എഴുത്തുകാരനാണ് ഇ.പി.. ഭാഷയുടെ സാധ്യതയെ പുതുകാല സാഹചര്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കുന്നതിലൂടെ എഴുത്തിനെ സർഗ്ഗാത്മകവും സംവാദാത്മകവുമാക്കി .പ്രഭാഷണങ്ങളിലൂടെ സാംസ്കാരിക സദസ്സുകളിൽ ചിന്തയുടെ പുതിയ വെളിച്ചമായി.
ഇ പി രാജഗോപാലൻ്റെ സാംസ്കാരിക ജീവിതത്തെ പൊതുവായും എഴുത്തു വഴികളെ വിശേഷിച്ചും ചർച്ച ചെയ്യാനുള്ള വേദിയൊരുക്കിയിരിക്കുകയാണ് കാസറഗോഡ് ജില്ലയിലെ പുരോഗമന കലാസാഹിത്യ സംഘം. 2024 ഡിസംബർ 14 ന് കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ “നടന്നു പോകുന്ന വാക്ക്..
ഇ.പി.രാജഗോപാലൻ്റെ എഴുത്തു വഴികൾ” എന്ന ശീർഷകത്തിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവം സംഘടിപ്പിച്ചു.

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അണിനിരന്ന പരിപാടി ഡിസം.14 ന് രാവിലെ 10 മണിക്ക് ഡോ.സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്തു . തുടർന്ന് ഇ പി.രാജഗോപാലൻ്റെ രണ്ട് പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടന്നു “പല ഭാഷകളിലെ ജീവിതം” പി.വി.കെ. പനയാലിൽ നിന്ന് വി.എം മൃദുലും “എൻ്റെ സ്ത്രീയറിവുകൾ ” അഡ്വ.പി.അപ്പുക്കുട്ടനിൽ നിന്ന് ഡോ.സി.കെ.സബിതയും ഏറ്റുവാങ്ങി . ഇ പി കൃതികളിലെ മൗലീക നിരീക്ഷണങ്ങളെ മുൻനിർത്തി തയ്യാറാക്കിയ പാനൽ പ്രദർശനം എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു
തുടർന്ന് മൂന്ന് സെഷനുകളിലായി പാനൽ ചർച്ചകൾ നടന്നു .”വായനക്കാരൻ്റെ രാജ്യഭാരം ” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ.എ സി ശ്രീഹരി മോഡറേറ്ററായി . ഡോ.കെ.പി.മോഹനൻ, ഡോ.രേണുക , എന്നിവർ ചർച്ചയിൽ പങ്കെടുത്തു . ഉമേഷ്‌ പിലിക്കോട് സ്വാഗതം പറഞ്ഞു .”എഴുത്തിൻ്റെ ഗ്രാമങ്ങളിൽ വി.എസ് ബിന്ദു മോഡറേറ്റ് ചെയ്തു .ഡോ.എ.എം ശ്രീധരൻ, , ഡോ.വിപിപി മുസ്തഫ , എ.വി.സന്തോഷ് കുമാർ, ഡോ. സിന്ധു കിഴക്കാനിയിൽ എന്നിവർ സംസാരിച്ചു
“നോട്ടപ്പാടുകൾ: സാംസ്കാരിക വിമർശൻ്റെ ചിന്താ ലോകം” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച പി.കെ.സുരേഷ് കുമാർ നിയന്ത്രിക്കും. , എം.കെ. മനോഹരൻ, ഡോ.ജിനേഷ് കുമാർ എരമം, നാരായണൻ കാവുമ്പായി, സീതാദേവി കരിയാട്ട് എന്നിവർ സംസാരിച്ചു .ഇ പി രാജഗോപാലനുമായി നടക്കുന്ന മുഖാമുഖം ടി.ആർ അജയൻ നിയന്ത്രിച്ചു .

പയ്യന്നൂർ കോളേജിലെ മൂവിമാനിയ തയ്യാറാക്കിയ ഇ പി രാജഗോപാലൻ്റെ ബയോപിക് “ഏതൽ പണിക്കാരൻ” പ്രദർശിപ്പിച്ചു . പുസ്തക പ്രദർശനവും സുവനീർ പ്രദർശനവും പുസ്തക വില്പനയും സംഘടിപ്പിച്ചു കാസർകോട് ജില്ലയ്ക്കകത്തും പുറത്തു നിന്നുമുള്ള കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി



 














Comments

Popular posts from this blog

ഭരണഘടനയുടെ ആമുഖ വായന

    പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ചു ഭരണഘടന പ്രകാരം ഇന്ത്യ മതേതര രാഷ്ട്രമാണെന്നിരിക്കെ ഒരു മത വിഭാഗത്തിന്റെ ആരാധനാലയ പ്രതിഷ്ഠ യ്ക്ക് ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാകെ അവധി കൊടുത്തു പരിപാടി ആഘോഷിക്കാൻ പറയുന്നതും ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നതും ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലെ യുണിറ്റുകളിൽ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിഷേധിച്ചു. ഇളമ്പച്ചി യിൽ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ടിവി വിനോദ് അധ്യക്ഷനായി. കെ കനേഷ്, എംകെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇയ്യക്കാട് കെവി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ അധ്യക്ഷനായി മനോജ്‌ മാസ്റ്റർ സംസാരിച്ചു. കരപ്പാത്ത് വി സുലോചന ഉദ്ഘാടനം ചെയ്തു കെപി മാധവൻ കെപി രാജീവൻ എംപി സുനിൽ, ടി വി അജേഷ് എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ ഇ കുഞ്ഞികൃഷ്ണൻ ചന്ദ്രമോഹനൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് സി നാരായണൻ, സി പ്രദീപൻ എന്നിവർ ...

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊ...

ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും

  ടി എസ് തിരുമുമ്പ് ഭവനത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും സംഘടിപ്പിച്ചു. തിരുമുമ്പ് കുടുംബാംഗങ്ങളുടെയും പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ടിവി ശ്രീധരൻ, എൻ ടി കെ സരോജിനി, ഡോ. പികെ രതീഷ്, പിസി പ്രസന്ന, വിനയകുമാർ പികെ, കെ പ്രഭാകരൻ, ഉമേഷ്‌ പിലിക്കോട്, ഗംഗൻ ആയിറ്റി, സി വിജയൻ, രവീന്ദ്രൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു