പി അപ്പുക്കുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുകസ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി അപ്പുക്കുട്ടനെ അനുസ്മരിച്ചു. മാണിയാട്ട് വിജ്ഞാനദായിനി വായനശാലയിൽ വെച്ചു നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഇപി രാജഗോപാലൻ, രവീന്ദ്രൻ കൊടക്കാട്, എം പി ശ്രീമണി, കെ മോഹനൻ എന്നിവർ സംസാരിച്ചു. ഉമേഷ് പിലിക്കോട് സ്വാഗതവും സി നാരായണൻ നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി. കന്നഡ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കുഞ്ഞിരാമൻ മാസ്റ്റർക്കുള്ള ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം രവീന്ദ്രൻ കൊടക്കാട് കൈമാറി.








Comments
Post a Comment