എം.ടി. അനുസ്മരണം
പിലിക്കോട്: പുരോഗമന കലാസാഹിത്യ സംഘം എരവിൽ യൂനിറ്റിൻ്റെ നേതൃത്വത്തിൽ എം.ടി. അനുസ്മരണം നടത്തി. പു ക സ ഏരിയാ സെക്രട്ടറി ഉമേഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു.പത്മരാജ് എരവിൽ അധ്യക്ഷത വഹിച്ചു.സത്യൻ ജ്വാല എം ടി. അനുസ്മരണം നടത്തി.സി.എം. മീനാകുമാരി, വി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.ബാലചന്ദ്രൻ എരവിൽ സ്വാഗതം പറഞ്ഞു.തുടർന്നു നടന്ന കവിയരങ്ങിൽ മനോജ് ഏച്ചിക്കൊവ്വൽ, പ്രജിൽ, ഉമേഷ് പിലിക്കോട്, ബാലചന്ദ്രൻ, പത്മരാജ് എരവിൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.




Comments
Post a Comment