പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു.
പുകസ തൃക്കരിപ്പൂർ യുണിറ്റും ഇകെ നായനാർ സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പി ശ്രീധരന്റെ വീട്ടുമുറ്റത്ത്, പുകസ തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി ഉമേഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു. മൃദുൽ വി എം എഴുതിയ കുളെ എന്ന കഥ പിവി രാജൻ മാസ്റ്റർ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാരവിതരണവും നടന്നു. പിവി ദേവരാജൻ, സുമതി ടീച്ചർ, ഇ രാജൻ, കെ കെ വിജയൻ, നാരായണൻ എന്നിവർ സംസാരിച്ചു. പി ശ്രീധരൻ സ്വാഗതവും കെവി മുരളി,നന്ദിയും പറഞ്ഞു വി എം ബാബുരാജൻ അധ്യക്ഷനായി.






Comments
Post a Comment