പി അപ്പുക്കുട്ടൻ മാസ്റ്ററെ അനുസ്മരിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ആനിക്കാടി യുണിറ്റ് ന്റെ നേതൃത്വത്തിൽ പുകസ മുൻ ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ പി അപ്പുക്കുട്ടൻ മാസ്റ്ററെ അനുസ്മരിച്ചു. ആനിക്കാടി
വിജ്ഞാനദായിനി വായനശാലയിൽ വെച്ചു നടന്ന പരിപാടി പുകസ ജില്ല കമ്മിറ്റി അംഗം ഡോ പി എം സലിം ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കൊടക്കാട് ഉമേഷ് പിലിക്കോട്, രത്നാകരൻ സി, നാരായണൻ തെരുവത്ത് എന്നിവർ സംസാരിച്ചു. വിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു പത്മിനി ടീച്ചർ അധ്യക്ഷയായി.

Comments
Post a Comment