ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത അവാർഡ് വിതരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത അവാർഡ് വിതരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. നടക്കാവ് നെരൂദ തിയേറ്ററിൽ വെച്ച് നടന്ന പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ഹുസൈൻ താമരക്കുളത്തിനുള്ള കവിത പുരസ്കാരം എൻ രവീന്ദ്രൻ നൽകി. കവിതയെ പരിചയപ്പെടുത്തി സി എം വിനയചന്ദ്രൻ സംസാരിച്ചു.
മനോജ് ഏച്ചിക്കൊവ്വൽ എഴുതിയ കൊട്ടാമ്പാള എന്ന കഥാ സമാഹാരവും പ്രകാശനം ചെയ്തു. പുസ്തകത്തെ പരിചയപ്പെടുത്തി ഇപി രാജഗോപാലൻ സംസാരിച്ചു. പി കുഞ്ഞിക്കണ്ണൻ, പിസി പ്രസന്ന, സി മുരളി,എൻ കെ ജയദീപ്,എന്നിവർ സംസാരിച്ചു. ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ അധ്യാപികമാർ അഭിനയിച്ച ലേഡീസ് ഓൺലി നാടകവും അരങ്ങേറി. ഉമേഷ് പിലിക്കോട് സ്വാഗതം പറഞ്ഞു, എൻ രവീന്ദ്രൻ അധ്യക്ഷനായി.













Comments
Post a Comment