പുകസ കണ്ണാടിപ്പാറ യൂണിറ്റ് ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ പുസ്തക ചർച്ച സംഘടിപ്പിച്ചു. പരിപാടി പുകസ ഏരിയ കമ്മിറ്റിയംഗം ഇ അനിത ഉദ്ഘാടനം ചെയ്തു. റിഗരോസ് ബാബുവിന്റെ തോറ്റവന്റെ തോറ്റം എന്ന കഥ ചർച്ച ചെയ്തു. മനോജ് ടി, സി ഷെമി, രജനി, രഞ്ജിത, സന്മയ, ജിഷ്ണ എന്നിവർ സംസാരിച്ചു. ശരണ്യ സ്വാഗതവും ജിതിൻ രാജ് ആനിക്കാടി നന്ദിയും പറഞ്ഞു. കൃപേഷ് വലിയപറമ്പ അധ്യക്ഷനായി
പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന് ഹുസൈൻ താമരക്കുളം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ താമരക്കുളം സ്വദേശിയാണ് ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളുമെഴുതുന്നു. 2024 മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ ജേതാവുമാണ്. കോഴിക്കോട് ജാമിഅ: മർകസിൽ മതപഠനവും ഡൽഹി ഹംദർദിൽ പി.ജി പഠനവും നടത്തുന്നു. അബ്ദുൽ ജലീൽ , നസീമ എന്നിവരാണ് മാതാപിതാക്കൾ. പുരസ്കാര വിതരണവും തിരുമുമ്പ് അനുസ്മരണവും 2024 ഡിസംബർ 24 ന് വൈകീട്ട് 5 മണിക്ക് നടക്കാവ് വെച്ച് നട ക്കും കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.







Comments
Post a Comment