Skip to main content

ഹിരണ്യന് ആദരാഞ്ജലികൾ

 ഹിരണ്യന് ആദരാഞ്ജലികൾ


 

 

 

 

 

 

 

 

 

 

 

എഴുത്തുകാരൻ ഹിരണ്യൻ്റെ വിയോഗത്തിൽ
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

കവി, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. മലയാള
കവിതയിൽ മൗലികമായ
എഴുത്തിലൂടെ ഹിരണ്യൻ
ഏറെ ശ്രദ്ധേയനാണ്. സാഹിത്യചരിത്രപണ്ഡിതനും മികച്ച പ്രഭാഷകനുമാണ്.

ഹിരണ്യന് ആദരാഞ്ജലികൾ



Comments

Popular posts from this blog

പിജി വായനക്കൂട്ടം -എന്റെ സ്ത്രീയറിവുകൾ പുസ്തക ചർച്ച

  പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിജി വായനക്കൂട്ടം പ്രതിമാസ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇപി .രാജഗോപാലൻ എഴുതിയ എന്റെ സ്ത്രീയറിവുകൾ എന്ന പുസ്തകമാണ് വെള്ളച്ചാൽ എ കെ ജി മന്ദിരത്തിൽ വെച്ച് ചർച്ച ചെയ്തത്. അനീഷ് വെങ്ങാട്ട് പുസ്തക ചർച്ച അവതരിപ്പിച്ചു. ഡോ കെവി സജീവൻ, ടി ബിന്ദു, എൻ കെ ജയദീപ്, സി വിജയൻ, പിപി അനിൽകുമാർ എന്നിവർ സംസാരിച്ചു. എഴുത്തിന്റെ വഴികളെ പറ്റി ഇ പി രാജഗോപാലൻ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും ഇ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ സ്വരലയ വെള്ളച്ചാലിന്റെ വയലാർ ഗാനസന്ധ്യയും അരങ്ങേറി

ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന്

  പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന് ഹുസൈൻ താമരക്കുളം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ താമരക്കുളം സ്വദേശിയാണ് ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളുമെഴുതുന്നു. 2024 മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ ജേതാവുമാണ്. കോഴിക്കോട് ജാമിഅ: മർകസിൽ മതപഠനവും ഡൽഹി ഹംദർദിൽ പി.ജി പഠനവും നടത്തുന്നു. അബ്ദുൽ ജലീൽ , നസീമ എന്നിവരാണ് മാതാപിതാക്കൾ. പുരസ്കാര വിതരണവും തിരുമുമ്പ് അനുസ്മരണവും 2024 ഡിസംബർ 24 ന് വൈകീട്ട് 5 മണിക്ക് നടക്കാവ് വെച്ച് നട ക്കും കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.

ടി എസ് തിരുമുമ്പ് അനുസ്മരണവും കവിതാലാപനവും ആനിക്കാടി യുണിറ്റ്

  പുരോഗമന കലാസാഹിത്യ സംഘം ആനിക്കാടി യുണിറ്റ് ന്റെ നേതൃത്വത്തിൽ ടി എസ് തിരുമുമ്പ് അനുസ്മരണവും കവിതാലാപനവും സംഘടിപ്പിച്ചു . പരിപാടി പുകസ സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഉമേഷ്‌ പിലിക്കോട്, ഗംഗൻ ആയിറ്റി, പിസി പ്രസന്ന എന്നിവർ സംസാരിച്ചു. പി ദിലീപ്, ഗോപി മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു എം പദ്മിനി അധ്യക്ഷയായി ടി അബ്ദുൾ ഖാദർ നന്ദി പറഞ്ഞു.