പു ക സ കാലിക്കടവ് യൂനിറ്റിൻ്റെ പി.ജി. വായനക്കൂട്ടം പ്രതിമാസ സാഹിത്യ പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. ടി.ബിന്ദു ടീച്ചറിൻ്റെ " അവൾ ചിരിക്കുന്നു " എന്ന പുസ്തകം ചർച്ച ചെയ്തു. യൂനിറ്റ് സെക്രട്ടറി ഡോ. പി.സി ശ്രീനിവാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻ്റ് പി.കെ. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ഏരിയാ സെക്രട്ടറി ഉമേഷ് പിലിക്കോട്, ഹരിത, എം.വി. രാധ ടീച്ചർ, മനു എരവിൽ, അനഘ ശ്രീനിവാസ്, വിജയൻ.ടി, വിനോദ്, സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ടി.ബിന്ദു ടീച്ചർ ചർച്ച ഉപസംഹരിച്ച് സംസാരിച്ചു. വി. ചന്ദ്രിക ടീച്ചർ നന്ദിരേഖപ്പെടുത്തി.




Comments
Post a Comment