പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത അവാർഡ് വിതരണവും സംഘടിപ്പിച്ചു . പരിപാടി പുകസ ഉത്തരമേഖലാ സെക്രട്ടറി ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു കവിത പുരസ്‌കാര വിജയി അൽതാഫ് പതിനാറുങ്ങലിനുള്ള കാശ് അവാർഡും പുരസ്കാരവും സി പി ഐ എം തൃക്കരിപ്പൂർ ഏറിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ വിതരണം ചെയ്തു . പുകസ കാസറഗോഡ് ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി . എൻ രവീന്ദ്രൻ , പിസി പ്രസന്ന, സി എം മീന കുമാരി ,അൽത്താഫ് പതിനാറുങ്ങൽ എന്നിവർ സംസാരിച്ചു . കെ എൻ മനോജ് കുമാറിന്റെ ഏകപാത്ര നാടകം കയ്പക്കയും ജില്ലാ കേരളോത്സവ വിജയി അശ്വിൻ രാജ് ഓടക്കുഴലും അവതരിപ്പിച്ചു . എൻ വി രാജൻ , സി കേശവൻ , പിസി സുലേഖ , ഭാരതി എന്നിവർ തിരുമുമ്പ് കവിതകൾ അവതരിപ്പിച്ചു . സി ഭരതൻ അധ്യക്ഷനായി ഉമേഷ് പിലിക്കോട് സ്വാഗതവും വി എം ഷാജി നന്ദിയും പറഞ്ഞു .










Comments
Post a Comment