Skip to main content

ഏരിയ സമ്മേളനം

 ലൈബ്രറി പ്രസ്ഥാനത്തെ ഭരണഘടനയുടെ കൺകറന്റ്ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക എന്ന് പുകസ തൃക്കരിപ്പൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ സമ്മേളനം സെപ്തമ്പർ 10 ന് നടക്കാവിൽ വെച്ച് നടന്നു
പ്രസിഡൻ്റ് പിവി ദേവരാജൻ പതാകയുയർത്തി. സ്വാഗത സംഘം ചെയർമാൻ പി സനൽ സ്വാഗതം പറഞ്ഞു. പിവി ദേവരാജൻ അധ്യക്ഷനായി. പുകസ കണ്ണൂർ ജില്ല സെക്രട്ടറി നാരായണൻ കാവുമ്പായി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി എൻ രവീന്ദ്രൻ പ്രവർത്ത റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രവീന്ദ്രൻ കൊടക്കാട്, ഡോ. എൻപി വിജയൻ, പിവി കൃഷ്ണൻ, എംപി ശ്രീമണി, ഡോ. കെവി സജീവൻ, അനീഷ് വെങ്ങാട്ട്, കെപി നാരായണൻ, ഉമേഷ്‌ പിലിക്കോട് കെവി ജനാർദ്ദനൻ, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വി കൃഷ്ണൻ, പ്രശാന്ത് കുമാർ, ടിപി കൃഷ്ണൻ, പിസി ശ്രീനിവാസ്, പ്രദീപൻ, ബാലചന്ദ്രൻ, കെ പവിത്രൻ, രമേശൻ വേങ്ങാപ്പാറ, സി മോഹനൻ, അനിൽകുമാർ, ജയൻ സി, പ്രവീൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
ഭാരവാഹികളായി സെക്രട്ടറി ഉമേഷ്‌ പിലിക്കോട്, പ്രസിഡന്റ് എൻ രവീന്ദ്രൻ, ട്രഷറർ പിവി ദേവരാജൻ
വൈസ് പ്രസിഡന്റ് മാരായി ഡോ പിസി ശ്രീനിവാസ്, സി നാരായണൻ, സി എം മീനാകുമാരി, ജോ സെക്രട്ടറി ഇ കുഞ്ഞികൃഷ്ണൻ, മനോജ്‌ ഏച്ചിക്കോവ്വൽ, ജയ്ദീപ് എൻ കെ എന്നിവരെയും തെരഞ്ഞെടുത്തു









Comments

Popular posts from this blog

ഭരണഘടനയുടെ ആമുഖ വായന

    പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ചു ഭരണഘടന പ്രകാരം ഇന്ത്യ മതേതര രാഷ്ട്രമാണെന്നിരിക്കെ ഒരു മത വിഭാഗത്തിന്റെ ആരാധനാലയ പ്രതിഷ്ഠ യ്ക്ക് ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാകെ അവധി കൊടുത്തു പരിപാടി ആഘോഷിക്കാൻ പറയുന്നതും ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നതും ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലെ യുണിറ്റുകളിൽ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിഷേധിച്ചു. ഇളമ്പച്ചി യിൽ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ടിവി വിനോദ് അധ്യക്ഷനായി. കെ കനേഷ്, എംകെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇയ്യക്കാട് കെവി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ അധ്യക്ഷനായി മനോജ്‌ മാസ്റ്റർ സംസാരിച്ചു. കരപ്പാത്ത് വി സുലോചന ഉദ്ഘാടനം ചെയ്തു കെപി മാധവൻ കെപി രാജീവൻ എംപി സുനിൽ, ടി വി അജേഷ് എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ ഇ കുഞ്ഞികൃഷ്ണൻ ചന്ദ്രമോഹനൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് സി നാരായണൻ, സി പ്രദീപൻ എന്നിവർ ...

ചണ്ഡാലഭിക്ഷുകി പുസ്തക ചര്‍ച്ച

 

പിജി വായനക്കൂട്ടം ഏരിയ തല ഉദ്ഘാടനവും പുസ്തക ചര്‍ച്ചയും

     പുകസ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പിജി വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പുകസ സംസ്ഥാന വൈസ് പ്രസിഡന്റ് ഇപി രാജഗോപാലൻ നിർവഹിച്ചു. എൻ രവീന്ദ്രൻ എഴുതിയ പിലിക്കോടിന്റെ ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തെ അധികരിച്ചുള്ള ചർച്ചയും നടന്നു. ഡോ. കെവി സജീവൻ, സി എം മീനാകുമാരി, ദിനേശ് കൊടക്കാട്, എം വി രാധ, സി മനു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉമേഷ്‌ പിലിക്കോട് സ്വാഗതം പറഞ്ഞു എൻ രവീന്ദ്രൻ അധ്യക്ഷനായി