Skip to main content

Posts

ഗാന്ധി സ്മൃതിയും വയലാർ ഗാനസന്ധ്യയും സംഘടിപ്പിച്ചു

  പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും വയലാർ ഗാനസന്ധ്യയും സംഘടിപ്പിച്ചു. ഇയ്യക്കാട് ഇ എം എസ് സ്മാരക വായനശാലയിൽ വെച്ച് നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം കെ എൻ മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. എൻ കെ ജയദീപ് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി  കെ വി കാർത്ത്യായനി, കെവി രാധ, കെവി പദ്മനാഭൻ, ടി രവീന്ദ്രൻ, തമ്പാൻ എന്നിവർ സംസാരിച്ചു. കുട്ടികൾ വരച്ച ഗാന്ധി ചിത്രങ്ങളുടെ പ്രദർശനവും ഗാന്ധികവിതകളുടെ ആലാപനവും സംഘടിപ്പിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതം പറഞ്ഞു എൻ രവീന്ദ്രൻ അധ്യക്ഷനായി. കെവി രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ ഗാനസന്ധ്യ യും അരങ്ങേറി.
Recent posts

ഹിരണ്യന് ആദരാഞ്ജലികൾ

 ഹിരണ്യന് ആദരാഞ്ജലികൾ                       എഴുത്തുകാരൻ ഹിരണ്യൻ്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. കവി, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. മലയാള കവിതയിൽ മൗലികമായ എഴുത്തിലൂടെ ഹിരണ്യൻ ഏറെ ശ്രദ്ധേയനാണ്. സാഹിത്യചരിത്രപണ്ഡിതനും മികച്ച പ്രഭാഷകനുമാണ്. ഹിരണ്യന് ആദരാഞ്ജലികൾ

പിജി വായനക്കൂട്ടം വെള്ളച്ചാല്‍ യുണിറ്റ്

 പുരോഗമന കലാസാഹിത്യ സംഘം വെള്ളച്ചാൽ യൂണിറ്റ് പി.ജി. വായനക്കൂട്ടം രൂപീകരിച്ചു. എം. മുകുന്ദൻ്റെ കഥ' ഇത്തിരി ദൂരത്ത് 'ശ്രീ. പി. കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ചു. വി.കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. ചടങ്ങിൽ വെച്ച് അന്തരിച്ച കോൽക്കളി ആശാൻ സി.വി. കുഞ്ഞിരാമൻ, പുത്തിലോട്ടെ ജില്ലാ വളണ്ടിയർ വൈസ് ക്യാപ്റ്റനും എ.കെ.ജി. സെൻ്റർ ജീവനക്കാരനുമായിരുന്ന വി.പി. നാരായണൻ (കല്ലത്ത്), മാണിയാട്ടെ മുരളി പണിക്കർ എന്നിവരെ അനുസ്മരിച്ചു കൊണ്ട് കൊടക്കാട്ട് രാഘവൻ സംസാരിച്ചു. ചന്ദ്ര മോഹനൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഇ. കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു

പിജി വായനക്കൂട്ടം കാലിക്കടവ് യുണിറ്റ്

 പു ക സ കാലിക്കടവ് യൂനിറ്റിൻ്റെ പി.ജി. വായനക്കൂട്ടം പ്രതിമാസ സാഹിത്യ പരിപാടിയുടെ  ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. ടി.ബിന്ദു ടീച്ചറിൻ്റെ " അവൾ ചിരിക്കുന്നു " എന്ന പുസ്തകം ചർച്ച ചെയ്തു. യൂനിറ്റ് സെക്രട്ടറി ഡോ. പി.സി ശ്രീനിവാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻ്റ് പി.കെ. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ഏരിയാ സെക്രട്ടറി ഉമേഷ് പിലിക്കോട്, ഹരിത, എം.വി. രാധ ടീച്ചർ, മനു എരവിൽ,  അനഘ ശ്രീനിവാസ്, വിജയൻ.ടി, വിനോദ്, സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ടി.ബിന്ദു ടീച്ചർ ചർച്ച ഉപസംഹരിച്ച് സംസാരിച്ചു. വി. ചന്ദ്രിക ടീച്ചർ നന്ദിരേഖപ്പെടുത്തി.   

വനിത സാഹിതി തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം

      തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമ നിർമാണ സഭയിലേക്കും സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന് വനിത സാഹിതി തൃക്കരിപ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡോ ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എംപി ശ്രീമണി സംഘടന റിപ്പോർട്ടും എം കെ ശ്രീലത പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.പിപി പ്രസന്ന കുമാരി, പിസി പ്രസന്ന, സി എം മീന കുമാരി, എം കെ സുനിത, കെവി ലളിത, ലൈല വി ആർ, ലത പിപി, എൻ രവീന്ദ്രൻ, ഉമേഷ്‌ പിലിക്കോട്   സുമതി കെവി, പൂമണി, സജിത ടീച്ചർ, സുലോചന, അനിജ, തങ്കമണി, പുഷ്പ, ഷൈമ എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ അമ്മിണി ചന്ദ്രാലയം, എ വി ലക്ഷ്മി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഏച്ചിക്കോവ്വൽ യുണിറ്റ് ന്റെ തിരുവാതിരയും അരങ്ങേറി. സംഘാടക സമിതി ചെയർമാൻ ടിപി രാഘവൻ സ്വാഗതം പറഞ്ഞു എം വി രാധ അധ്യക്ഷയായി മേരി ടീച്ചർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ സെക്രട്ടറി എംകെ ശ്രീലത, പ്രസിഡന്റ് വി ആർ ലൈല, ട്രഷറർ എം കെ സുനിത

പിജി വായനക്കൂട്ടം ഏരിയ തല ഉദ്ഘാടനവും പുസ്തക ചര്‍ച്ചയും

     പുകസ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പിജി വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പുകസ സംസ്ഥാന വൈസ് പ്രസിഡന്റ് ഇപി രാജഗോപാലൻ നിർവഹിച്ചു. എൻ രവീന്ദ്രൻ എഴുതിയ പിലിക്കോടിന്റെ ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തെ അധികരിച്ചുള്ള ചർച്ചയും നടന്നു. ഡോ. കെവി സജീവൻ, സി എം മീനാകുമാരി, ദിനേശ് കൊടക്കാട്, എം വി രാധ, സി മനു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉമേഷ്‌ പിലിക്കോട് സ്വാഗതം പറഞ്ഞു എൻ രവീന്ദ്രൻ അധ്യക്ഷനായി

ആർ എൽ വി രാമകൃഷ്ണനെതിരായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധിക്കുക

പ്രസിദ്ധനും പ്രതിഭാശാലിയുമായ നർത്തകനാണ് ആർ.എൽ.വി.രാമകൃഷ്ണൻ. നിരന്തരമായ പരിശീലനവും ഗവേഷണവും ആവിഷ്ക്കാരവും കൊണ്ട് മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന് അദ്ദേഹം നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്. മഹാനായ ആ കലാകാരനെതിരെ തിരുവനന്തപുരത്ത് ഡാൻസ് സ്കൂൾ നടത്തുന്ന ഒരു സ്ത്രി അത്യന്തം മോശമായ രീതിയിൽ ആക്ഷേപം പ്രകടനം നടത്തിയിരിക്കുന്നു. "കലാമണ്ഡലം സത്യഭാമ" എന്ന പേരിലാണത്രെ അവർ അറിയപ്പെടുന്നത്. ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ യശസ്സിനെയാണ് വാസ്തവത്തിൽ അവർ കളങ്കപ്പെടുന്നത്. നിറം, സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചാതുർവർണ്ണ്യ - ജാതിമേധാവിത്ത നിലപാടുകളാണ് ഈ സ്ത്രീയെ നയിക്കുന്നത് എന്നതിൽ സംശയമില്ല. അതുപയോഗിച്ചാണ് രാമകൃഷ്ണനെ ഇവർ ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ ജാതി-വംശീയ അധിക്ഷേപമാണ്. ഈ സ്ത്രി ഒരാളല്ല. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദമാണ് ഇക്കൂട്ടരെ നയിക്കുന്നത്. അതിശക്തമായ പ്രതിഷേധമുയർത്താൻ കലാപ്രവർത്തകരും ആസ്വാദകരും മുന്നിൽ വരണം. ഈ സ്ത്രീക്കെതിരെ ജാത്യാധിക്ഷേപത്തിൻ്റെ പേരിൽ കേസെടുക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥ