ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി എസ് തിരുമുമ്പ് അനുസ്മരണവും കവിത പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. പുത്തിലോട്ട് വെച്ച് നടന്ന പരിപാടി പ്രശസ്ത കഥാകൃത്ത് ടിപി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു ടി ബിന്ദു കവിത പുരസ്കാരവും ആർദ്ര പി എസ്, സുജീഷ് പിലിക്കോട്, പദ്മരാജ് എരവിൽ എന്നിവർ ജൂറി പുരസ്കാരം ഏറ്റു വാങ്ങി. കവിതകൾ പരിചയപ്പെടുത്തിക്കൊണ്ട് ഇപി രാജഗോപാലൻ സംസാരിച്ചു. രവീന്ദ്രൻ കൊടക്കാട്, സി എം വിനയചന്ദ്രൻ, പീസി പ്രസന്ന, ഇ കുഞ്ഞിരാമൻ, എൻ രവീന്ദ്രൻ, സി എം മീന കുമാരി എന്നിവർ സംസാരിച്ചു. ഉമേഷ് പിലിക്കോട് സ്വാഗതവും എം കൃഷ്ണൻ നന്ദിയും പറഞ്ഞു. ഇ കൃഷ്ണൻ അധ്യക്ഷനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പുകസ നേതാക്കൾക്ക് പരിപാടിയിൽ സ്വീകരണം നൽകി. മനു കവിത ആലപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെവി സജീവൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ഗംഗൻ ആയിറ്റി, സി വിജയൻ എന്നിവരും പരിപാടിയിൽ പങ്കാളികളായി.