We, the People of
INDIA
പ്രിയമുള്ളവരേ,
രാജ്യത്ത് ജനങ്ങളുടെ മൗലികമായ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവയൊന്നും പരിഗണിക്കാതെ ഇന്ത്യയുടെ പേര് 'ഭാരത്' എന്ന് മാറ്റുന്നതിൽ കേന്ദ്രസർക്കാർ അതീവതാത്പര്യം കാണിക്കുന്നത്. സാംസ്കാരിക ദേശീയത എന്ന ആശയത്തെ പ്രയോഗവൽക്കരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള അസംബന്ധമായ നീക്കങ്ങൾ. ദേശീയ ചിഹ്നങ്ങളും ഹിന്ദുത്വബിംബങ്ങളും ഉപയോഗിച്ചുകൊണ്ട് രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സാധ്യതകൾ അന്വേഷിക്കുന്ന സംഘപരിവാർ നിയന്ത്രിത കേന്ദ്രസർക്കാരിന്റെ ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന വരേണ്ടതുണ്ട്.
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുലരേണ്ടതും ജനങ്ങൾക്ക് സമാധാനപൂർവ്വമായ ജീവിതാന്തരീക്ഷം ഉണ്ടാകേണ്ടതും പ്രധാനമാണ്. INDIA കേവലം ഒരു പേരുമാത്രമല്ലെന്നും നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെ അടയാളമാണെന്നും ഓർമിപ്പിച്ചുകൊണ്ട്
ജില്ല സമ്മേളനത്തിന്റെയും ഗാന്ധി ജയന്തിയുടെയും പശ്ചാത്തലത്തിൽ
പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ആരംഭിക്കുന്ന We, the People of INDIA ക്യാമ്പയിന്റെ ഭാഗമാകാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്ററിൽ പേരും പടവും ചേർത്ത് ക്യാമ്പയിന്റെ ഭാഗമാകാവുന്നതാണ്. പോസ്റ്ററിന്റെ ക്യാപ്ഷനോടൊപ്പം
എന്ന ഹാഷ്ടാഗും കൂട്ടിച്ചേർക്കാവുന്നതാണ്.
അഭിവാദ്യങ്ങളോടെ,
സെക്രട്ടറി
പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി
Comments
Post a Comment